മുഖ്യമന്ത്രിയെ തിരക്കി പോകാന്‍ പറ്റുമോയെന്ന് വയോധിക; എന്നാല്‍ പിന്നെ തന്റെ നെഞ്ചത്തോട്ട് കയറിക്കോയെന്ന് സുരേഷ് ഗോപി

'ഞങ്ങളുടെ മന്ത്രിയല്ലേ സര്‍ നിങ്ങള്‍' എന്ന് വയോധിക ചോദിച്ചതോടെ വീണ്ടും മറുപടി എത്തി. ''അല്ല. ഞാന്‍ ഈ രാജ്യത്തിന്റെ മന്ത്രിയാണ്
Suresh gopi
Suresh gopifacebook
Updated on
1 min read

തൃശൂര്‍: കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാന്‍ സഹായിക്കുമോയെന്ന വയോധികയുടെ ചോദ്യത്തിന് സുരേഷ് ഗോപി നടത്തിയ പ്രതികരണം ചര്‍ച്ചയാകുന്നു. ഇന്നു രാവിലെ ഇരിങ്ങാലക്കുടയില്‍ വച്ചു നടന്ന കലുങ്ക് സഭയിലായിരുന്നു സംഭവം. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം തിരികെ എടുക്കാന്‍ സഹായിക്കുമോ എന്നാണു കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയോട് വയോധിക ചോദിച്ചത്. അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്ന് സുരേഷ് ഗോപി മറുപടി നല്‍കി. ഇതോടെ മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാന്‍ പറ്റുമോ എന്നു വയോധിക ചോദിച്ചു. ഇതോടെ 'എന്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നല്‍കുകയായിരുന്നു.

Suresh gopi
രാമക്ഷേത്ര മാതൃക; ഭവാനി ദേവതയുടെ പ്രതിമ...; ജന്മദിനത്തില്‍ മോദിക്ക് കിട്ടിയത് 1300ലേറെ സമ്മാനങ്ങള്‍; ലേലത്തിന്

''കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഇഡി പിടിച്ചെടുത്ത പണം തിരികെ തരാന്‍ മുഖ്യമന്ത്രി തയാറുണ്ടോ? ഇഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് നിങ്ങള്‍ക്കു തരാനുള്ള സംവിധാനം ഒരുക്കാന്‍ തയാറുണ്ടെങ്കില്‍, ആ പണം സ്വീകരിക്കാന്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂ. പരസ്യമായിട്ടാണ് ഞാന്‍ ഇത് പറയുന്നത്. അല്ലെങ്കില്‍ നിങ്ങളുടെ എംഎല്‍എയെ കാണൂ'', സുരേഷ് ഗോപി പറഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രിയെ തിരക്കി പോകാന്‍ തനിക്ക് പറ്റുമോ എന്ന് വയോധിക ചോദിച്ചത്. ഉടന്‍ സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ, ''എന്നാല്‍ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ,. നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നത്''. ഇതോടെ ചുറ്റും കൂടിനിന്നവര്‍ എല്ലാം പൊട്ടിച്ചിരിക്കുകയും ചെയ്തു.

Suresh gopi
'ഇപ്പോള്‍ എനിക്ക് മാത്രം പഴി; ശിവഗിരിയില്‍ പൊലീസ് പോയത് കോടതി ഉത്തരവില്‍; മുത്തങ്ങ നരവേട്ട നിര്‍ഭാഗ്യകരം; അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണം'

തുടര്‍ന്നു 'ഞങ്ങളുടെ മന്ത്രിയല്ലേ സര്‍ നിങ്ങള്‍' എന്ന് വയോധിക ചോദിച്ചതോടെ വീണ്ടും മറുപടി എത്തി. ''അല്ല. ഞാന്‍ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. ഞാന്‍ അതിനുള്ള മറുപടിയും നല്‍കി കഴിഞ്ഞു. നിങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് ആ തുക സ്വീകരിക്കാന്‍ പറയൂ. എന്നിട്ട് നിങ്ങള്‍ക്ക് വീതിച്ച് തരാന്‍ പറയൂ'', സുരേഷ് ഗോപി പറഞ്ഞു.

Summary

Suresh Gopi's controversial response: The incident involves a query about the Karuvannur Bank scam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi On Kaipamangalam Accident
Union Minister Suresh Gopi demanded daily progress reports on Malampuzha garden renovation, forming an all-party committee led by C Krishnakumar
Suresh Gopi @PLKD
Suresh Gopi.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com