'വക്കീല്‍ വെറും പുഴു, 'കൂറ' ! ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ വിമര്‍ശനവുമായി വീണ്ടും അതിജീവിതയുടെ അഭിഭാഷക

കേസില്‍ അതിജീവിതയുടെ അഭിഭാഷകയായിരുന്നു ടി ബി മിനി
T B MINI
ടി ബി മിനിfacebook
Updated on
1 min read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ വിമര്‍ശനവുമായി വീണ്ടും അഡ്വ. ടി ബി മിനി. നടിയെ ആക്രമിച്ച കേസും മെമ്മറി കാര്‍ഡിന്റെ കേസും കോക്രോച്ച് പാര്‍ട്ടി പോലെ ഉണ്ടായ കാര്യമാണെന്ന് അഡ്വ. ടി ബി മിനി. കേസില്‍ അതിജീവിതയുടെ അഭിഭാഷകയായിരുന്നു ടി ബി മിനി. ഇതിന് മുമ്പും വിധി പറഞ്ഞ ജഡ്ജിക്കെതിരെ ടി ബി മിനി വിമര്‍ശനം ഉന്നയിച്ചിരുന്നു.

T B MINI
റെഡ് അലര്‍ട്ട്: ഇന്ന് നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

അന്ന് ജില്ലാ ജഡ്ജ് ഹണി എം വര്‍ഗ്ഗീസ് എന്നെ കുറച്ച് ഡെക്കോറത്തില്‍ ഇരുന്ന് പച്ചക്കള്ളം പറഞ്ഞിട്ട് ഞാന്‍ കേരള ചീഫ് ജസ്റ്റിസിന് നല്‍കിയ പരാതിയില്‍ എന്നെ ഒന്ന് കേള്‍ക്കുവാന്‍ പോലും മനസ് കാട്ടിയില്ല കേരള ഹൈക്കോടതി. എല്ലാവര്‍ക്കും അറിയാം ആ ജഡ്ജി പറഞ്ഞത് ഡെക്കോറത്തില്‍ ഇരുന്ന് പച്ചക്കള്ളമായിരുന്നു എന്ന്. അവര്‍ ചെയ്തത് ശരിയല്ല എന്ന്. പക്ഷെ അന്വേഷണമില്ല ഹിയറിംഗ് ഇല്ല വാദിയെ കേള്‍ക്കുവാന്‍ തയ്യാറല്ല. 'വക്കീല്‍ വെറും പുഴു 'കൂറ' പക്ഷെ നിയമത്തിന്റെ നിര്‍മ്മാണം നടത്തുന്നത് ജനങ്ങളാണ്. ആ ഓര്‍മ്മ വേണം. ആരും നിയമത്തിന് അതീതരല്ല. ഒരു രക്ത സാക്ഷിയില്‍ നിന്നും ഒരായിരം പേര്‍ ഉയര്‍ത്തെഴുന്നേല്‍ക്കും, ടി ബി മിനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

T B MINI
കോക്രോച്ച് പാര്‍ട്ടിയുടെ പരസ്യ പ്രതിഷേധം; അഭിജിത് ദീപ്‌കെ ഇന്ന് രാവിലെ ഡല്‍ഹിയിലെത്തും

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിനെതിരെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. എറണാകുളം സെഷന്‍സ് കോടതി ജഡ്ജി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ വസ്തുതാ വിരുദ്ധവും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്നാണ് അതിജീവിതയുടെ ഹര്‍ജിയില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നടിയെ ആക്രമിച്ച കേസും മെമ്മറി കാര്‍ഡിന്റെ കേസും കോക്രോച്ച് പാര്‍ട്ടി ഉണ്ടായപോലെ ഒരു കാര്യമാണ്. പക്ഷെ കേരളത്തില്‍ പ്രസ്ഥാനങ്ങള്‍ സംഘടിതരായതിനാല്‍ ശരിയായ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടായില്ല. പല താല്‍പര്യങ്ങള്‍ കടന്നു വന്നു.

അന്ന് ജില്ലാ ജഡ്ജ് ഹണി എം വര്‍ഗ്ഗീസ് എന്നെ കുറച്ച് ഡെക്കോറത്തില്‍ ഇരുന്ന് പച്ചക്കള്ളം പറഞ്ഞിട്ട് ഞാന്‍ കേരള ചീഫ് ജസ്റ്റിസിന് നല്‍കിയ പരാതിയില്‍ എന്നെ ഒന്ന് കേള്‍ക്കുവാന്‍ പോലും മനസ് കിട്ടിയില്ല കേരള ഹൈക്കോടതി. എല്ലാവര്‍ക്കും അറിയാം ആ ജഡ്ജി പറഞ്ഞത് ഡെക്കോറത്തില്‍ ഇരുന്ന് പച്ചക്കള്ളമായിരുന്നു എന്ന്.അവര്‍ ചെയ്തത് ശരിയല്ല എന്ന്. പക്ഷെ അന്വേഷണമില്ല ഹിയറിംഗ് ഇല്ല വാദിയെ കേള്‍ക്കുവാന്‍ തയ്യാറല്ല 'വക്കീല്‍ വെറും പുഴു 'കൂറ' പക്ഷെ നിയമത്തിന്റെ നിര്‍മ്മാണം നടത്തുന്നത് ജനങ്ങളാണ്. ആ ഓര്‍മ്മ വേണം. ആരും നിയമത്തിന് അതീതരല്ല. ഒരു രക്ത സാക്ഷിയില്‍ നിന്നും ഒരായിരം പേര്‍ ഉയര്‍ത്തെഴുന്നേല്‍ക്കും.

Summary

Survivor's lawyer T B Mini again criticizes Judge Honey M Varghese

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi
pig
Three policemen suspended for drinking alcohol at police camp
thiruvanchoor radhakrishnan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com