തൊണ്ടയില്‍ പാല്‍ കുടുങ്ങി മരിച്ചെന്ന് അച്ഛന്‍; ആലപ്പുഴയില്‍ രണ്ടു വയസുകാരന്റെ മരണത്തില്‍ ദുരൂഹത, അന്വേഷണം

കാര്‍ത്തികപ്പള്ളിയില്‍ രണ്ടു വയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍
Suspicion surrounds the death of a two-year-old in Alappuzha
കാര്‍ത്തികപ്പള്ളിയില്‍ രണ്ടു വയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍
Edited By:
Updated on: 
1 min read

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ രണ്ടു വയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍. കാര്‍ത്തികപ്പള്ളി മഹാദേവികാട് താമസിക്കുന്ന രാജേഷ് - താര ദമ്പതികളുടെ രണ്ടു വയസ്സുള്ള മകന്‍ രാഹുലാണ് മരിച്ചത്. പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പിതാവ് രാജേഷ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. ദമ്പതികളുടെ മറ്റൊരു കുഞ്ഞ് ഏതാനും നാള്‍ മുമ്പ് മരിച്ചിരുന്നു. ദമ്പതികള്‍ക്ക് മറ്റു നാലു കുഞ്ഞുങ്ങള്‍ കൂടിയുണ്ട്. താരയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് രണ്ട് വയസുള്ള കുഞ്ഞ് മരിച്ചത്.

കുഞ്ഞുങ്ങളെ ദമ്പതികള്‍ പരിപാലിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അടുത്തിടെ ജനപ്രതിനിധികള്‍ ഇടപെട്ട് ദമ്പതികളെയും കുഞ്ഞുങ്ങളെയും പത്തനാപുരത്തെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടെനിന്ന് സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വീണ്ടും വാടകയ്ക്ക് താമസിക്കുകയായിരുന്നു ദമ്പതികള്‍. അതിനിടെയാണ് സംഭവം. ഇതാണ് നാട്ടുകാരുടെ സംശയത്തിന് ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Suspicion surrounds the death of a two-year-old in Alappuzha
25 കിലോമീറ്ററിന് 647 കോടി രൂപ, എന്ത് കണക്കാണിത്?, എസി റോഡ് നിര്‍മ്മാണത്തില്‍ അന്വേഷണം വേണം: മന്ത്രി പി കെ ബഷീര്‍
Suspicion surrounds the death of a two-year-old in Alappuzha
'നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകള്‍; മക്കള്‍ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ല'
Summary

Suspicion surrounds the death of a two-year-old in Alappuzha; investigation underway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com