

തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ പുതിയ പ്രസിഡന്റായി സ്വാമി ഋതംബരാനന്ദയെ തെരഞ്ഞെടുത്തു. സ്വാമി വിശുദ്ധാനന്ദയാണ് ജനറല്‍ സെക്രട്ടറി. ട്രഷററായി സ്വാമി ശാരദാനന്ദയെയും തെരഞ്ഞെടുത്തു. ശിവഗിരി മഠത്തിലെ 11 ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
മുന്‍ അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മഹാസമാധിയില്‍ പ്രാര്‍ഥന നടത്തിയ ശേഷമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുന്ന രീതിയിലായിരിക്കുമെന്ന് ചുമതലയേറ്റ ശേഷം സ്വാമി ഋതംബരാനന്ദ പറഞ്ഞു.
ഒക്ടോബർ 22നാണ് 2026–2031 കാലയളവിലേക്കുള്ള 11 അംഗ ട്രസ്റ്റ് ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. 32 സന്യാസിമാർ മത്സരിച്ച തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള 56 പേരിൽ 55 പേരും വോട്ട് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഭരണ സമിതിയിൽ നിന്ന് വീണ്ടും മത്സരിച്ച ഒന്‍പതു പേരിൽ പ്രസിഡന്‍റ് സച്ചിദാനന്ദ ഉള്‍പ്പെടെ മൂന്നു പേര്‍ തോറ്റിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates