Swaraj says situation is favourable in Nilambur
എം സ്വരാജ്- M Swarajscreenshot

'ഭരിക്കാന്‍ നല്ലത് ഇടതുപക്ഷം, ഇടതല്ലാത്തവരും പറയുന്നു'; നിലമ്പൂരില്‍ അനുകൂല സാഹചര്യമെന്ന് സ്വരാജ്

'സംസ്ഥാനത്താകെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒരു അഭിപ്രായം ശക്തിപ്പെട്ടു വരുന്നുണ്ട്'
Published on

തിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. (M Swaraj)ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനത്താകെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒരു അഭിപ്രായം ശക്തിപ്പെട്ടു വരുന്നുണ്ട്. ഇത് ഇടതുപക്ഷത്തിന് അനുകൂലമാണ്. നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും സ്വരാജ് പറഞ്ഞു.

'ഇത് ഇടതുപക്ഷക്കാര്‍ മാത്രമല്ല അല്ലാത്തവരും ഉണ്ട്, അവര്‍ പറയുന്നത് കേരളം ഭരിക്കാന്‍ നല്ലത് ഇടതുപക്ഷമാണെന്നാണ് അതിന് കാരണം കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തിയിട്ടുള്ള വന്‍തോതിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ്, ക്ഷേമപ്രവര്‍ത്തനങ്ങളാണ്. ഒരു നവകേരളം സൃഷ്ടിക്കുക, അതിന്റെ ഗുണഭോക്താക്കളാണ് സാധരണക്കാരായ ജനങ്ങള്‍. അതുകൊണ്ട് അവര്‍ക്ക് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനോട് വലിയ മമതയാണ് ഉള്ളതെന്നും' എം സ്വരാജ് പറഞ്ഞു.

ഉറച്ച മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, രാജ്യത്തെ വര്‍ഗീയ ധ്രൂവികരണത്തിന് ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ സിപിഎമ്മും ഇടതുപക്ഷ മുന്നണിയും സ്വീകരിക്കുന്ന ഉറച്ച നിലപാട് പ്രതീക്ഷ നല്‍കുന്നതാണ്. ഇതെല്ലാം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുമെന്നും സ്വരാജ് പറഞ്ഞു. എല്‍ഡിഎഫിന് ഉറച്ച ആത്മവിശ്വാസമുണ്ട്. ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനുള്ള നാന്നിയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സ്വരാജ് പറഞ്ഞു.

നിപയെ തോല്‍പ്പിച്ച് വീണ്ടും കേരളം, മലപ്പുറത്തെ രോഗി നെഗറ്റിവ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com