'പോകാനോ കാണാനോ കഴിഞ്ഞില്ല'; ഈ നഷ്ടം എളുപ്പത്തിലൊന്നും നികത്താനാവില്ല: ടി പത്മനാഭന്‍ - വിഡിയോ

t padmanabhan on mt
ടി പത്മനാഭന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു വിഡിയോ ദൃശ്യം
Updated on
1 min read

കണ്ണൂര്‍: എംടിയുമായി 1950 മുതലുള്ള പരിചയമാണെന്നും സമ്മിശ്രമായ ധാരാളം അനുഭവങ്ങളുണ്ടെന്നും കഥാകൃത്ത് ടി പത്മനാഭന്‍ കണ്ണൂരില്‍ അനുസ്മരിച്ചു.

എനിക്ക് പോകാനോ കാണാനോ കഴിഞ്ഞിട്ടില്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാലാണ് പോകാന്‍ കഴിയാതെയിരുന്നത്. എംടിയെ ഏറ്റവും ഒടുവില്‍ കണ്ടത് രണ്ട് കൊല്ലം മുന്‍പാണ്. അദ്ദേഹത്തിന്റെ അന്ത്യം ഇത്ര വേഗത്തില്‍ വരുമെന്ന് വിചാരിച്ചില്ല.

എന്നെപ്പോലെയല്ല എംടി. എം ടി പല മേഖലകളിലും കൈവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ലോകം വിശാലമാണ്. ഈ നഷ്ടം മലയാള സാഹിത്യത്തില്‍ എളുപ്പത്തിലൊന്നും നികത്താനാവില്ലെന്നും ടി പത്മനാഭന്‍ അനുസ്മരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vaibhav Sooryavanshi in tears
Failed burglary attempt at Kovilloor Kazhukalvattam Bhagavathi Temple
pinarayi vijayan spoke at conventions held at various places in the Dharmadam constituency
pk jayalakshmi
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com