മുഖ്യമന്ത്രി ഇന്ന് വ്യാപാരികളുമായി ചര്‍ച്ച നടത്തും, ഇളവുകള്‍ അനുവദിക്കാന്‍ സാധ്യത

കടകള്‍ ഇടവേളകളില്ലാതെ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തിന്മേലാണ് ചര്‍ച്ച
മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍
Updated on
1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി ഇന്ന് വ്യാപാരികളുമായി ചർച്ച നടത്തും. കടകള്‍ ഇടവേളകളില്ലാതെ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തിന്മേലാണ് ചര്‍ച്ച. 

വ്യാപാരികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുത്താൻ സർക്കാർ തയ്യാറായേക്കുമെന്നാണ് സൂചന. എന്നാൽ സർക്കാരിന്റെ ഭാ​ഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങാനാണ് വ്യാപാരികളുടെ തീരുമാനം. 

നിലവിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രിയമാണെന്ന വാദമാണ് ഉയരുന്നത്. കൂടുതല്‍ സമയം കടകള്‍ തുറക്കുന്നത് തിരക്ക് കൂട്ടുകയല്ല കുറയ്ക്കുകയാണ് ചെയ്യുക എന്നാണ് വ്യാപാരികളുടെ നിലപാട്. കൂടുതല്‍ ദിവസം കടകള്‍ തുറക്കാന്‍ സർക്കാർ അനുമതി നല്‍കിയേക്കും. പെരുന്നാളിന്റെ സാഹചര്യത്തിലും ഇളവുകൾ നൽകാനാണ് സർക്കാരിന്റെ ആലോചന.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com