കണ്ണൂര്‍: വയനാട് ടൗണ്‍ഷിപ്പിന് പെന്‍ഷന്‍ കാശില്‍ നിന്ന് ഇരുപത് ലക്ഷം രൂപ കൈമാറി അധ്യാപക ദമ്പതികള്‍. കണ്ണൂര്‍ സ്വദേശിയായ റിട്ട.പ്രൊഫസര്‍ പി കരുണാകരനും അധ്യാപികയുമായ ഗീതയുമാണ് മുഖ്യമന്ത്രിയുടെ വികസന സംവാദത്തിനിടെയാണ് തുക കൈമാറിയത്. അതിവേഗം പുനരധിവാസം സാധ്യമാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിലുള്ള വിശ്വാസമാണ് എന്നെ ഈ വേദിയിലെത്തിച്ചത്'. 20 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ കൈകളിലേക്ക് കൈമാറിയ ശേഷം കരുണാകരന്‍ പറഞ്ഞു.
സര്‍ക്കാര്‍ നടപ്പാക്കിയ അതിശയകരമായ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ഇങ്ങനെയൊരു നന്മയ്ക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് കരുണാകരന്‍ പറയുന്നു. മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഒരുവീട് പണിയാന്‍ ഈ തുക വിനിയോഗിക്കണമെന്നാണ് ആഗ്രഹമെന്ന് അഴീക്കോട് തെക്കുംഭാഗം പി കരുണാകരനും അധ്യാപികയായ ഗീതയും പറഞ്ഞു. ദുരന്തബാധിതര്‍ക്കായി എന്തുചെയ്യാമെന്ന ആലോചനയിലാണ് മുഖ്യമന്ത്രിക്ക് തുകകൈമാറാനുള്ള തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ആഗ്രഹം നാട്ടുകാരനായ മുന്‍എംഎല്‍എ എം പ്രകാശനെ അറിയിച്ചു. തുടര്‍ന്നാണ് വേങ്ങാട് നടന്ന വികസന സംവാദസംഗമ വേദിയിലെത്തി മുഖ്യമന്ത്രിയെക്കണ്ട് തുക കൈമാറിയത്. ഗീതയുടെ അച്ഛന്‍ അഴീക്കോട് തെക്കുംഭാഗത്തെ കുന്ദാരന്‍ രാഘവന്റെയും അമ്മ ബേക്കലിലെ കെ വി കാര്‍ത്യായനിയുടെയും കരുണാകരന്റെ സഹോദരന്‍ പൊട്ടന്റവിട ഏട്ടന്‍ നാണുവിന്റെയും സ്മരണാര്‍ഥമാണ് തുക നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates