പഴയ പൂമ്പാറ്റകൾ മുതൽ വിശ്വസാഹിത്യ മാല വരെ, അയൽപക്ക വായനശാലയുമായി അധ്യാപകൻ

ഡാമി പോൾ ആയിരക്കണക്കിന് വരുന്ന തന്റെ അപൂർവ്വ പുസ്തകശേഖരമാണ്  അയൽവക്കത്തെ കുട്ടികൾക്കായി തുറന്നു കൊടുക്കുന്നത്
വീടിനു മുന്നിലൊരുക്കിയ അയൽപ്പക്ക വായനാശാലയുമായി ഡാമി പോൾ
വീടിനു മുന്നിലൊരുക്കിയ അയൽപ്പക്ക വായനാശാലയുമായി ഡാമി പോൾ
Updated on
1 min read

കൊച്ചി; കോവിഡ് പ്രതിസന്ധി കാലത്ത് വായനയും പഠനവുമെല്ലാം ഓൺലൈനിലേക്ക് മാറിയിരിക്കുകയാണ്. ലൈബ്രറികളും ലോക്ക്ഡൗണിലായതോടെ പുസ്തകം കിട്ടാത്ത അവസ്ഥയായി. ഇപ്പോൾ പുസ്തകങ്ങളിൽ നിന്ന് അകന്ന കുട്ടികൾക്കും മുതിർന്നവർക്കുമായി പുത്തൻ ആശയവുമായി എത്തുകയാണ് അധ്യാപകൻ ഡാമി പോൾ. വായന ദിനത്തിന്  പിഎൻ പണിക്കർക്ക് സ്മരണാഞ്ജലിയായി അയൽപക്ക വായനശാല സ്ഥാപിക്കുകയാണ് ഡാമി.

കോട്ടയം ജിടിഎച്ച്എസ് കൊമ്പുകുത്തിയിലെ ഹൈസ്കൂൾ അധ്യാപകനായ ഡാമി പോൾ ആയിരക്കണക്കിന് വരുന്ന തന്റെ അപൂർവ്വ പുസ്തകശേഖരമാണ്  അയൽവക്കത്തെ കുട്ടികൾക്കായി തുറന്നു കൊടുക്കുന്നത്. ഓൺലൈൻ പഠനത്തിലെ വിരസത അകറ്റാനും മൊബൈൽ ഗെയിമുകളുടെ പിടിയിൽനിന്നും ഇന്നും ഇന്നും ഒരു പരിധിവരെ കുട്ടികളെ രക്ഷിക്കാനും അയൽപക്ക ലൈബ്രറി സംവിധാനത്തിനു കഴിയുമെന്നും അദ്ദേഹം പറയുന്നു. ഈ ആശയം കൂടുതൽ പേരിലേക്ക് എത്തിക്കാനാണ് ഡാമിയുടെ ശ്രമം. അതുപോലെ അനേകം ആളുകളുടെ വീട്ടിൽ ലൈബ്രറി കാര്യക്ഷമതയോടെ സൂക്ഷിക്കുന്നുണ്ട്. അങ്ങനെയുള്ളവരും അയൽപക്ക വായനശാല ഏറ്റെടുക്കണമെന്നാണ് അദ്ദേഹം പറയുന്നത്. 

മുതിർന്ന ആളുകൾക്ക്  വളരെ കൗതുകം ജനിപ്പിക്കുന്ന പഴയകാലത്തെ പൂമ്പാറ്റ അമർചിത്രകഥകളുടെ വൻ ശേഖരവും ഇക്കൂട്ടത്തിലുണ്ട്. വിവിധ ഗവൺമെൻറ് വകുപ്പുകളിലെ നിയമങ്ങളെ സംബന്ധിച്ച് ഒട്ടേറെ റഫറൻസ് പുസ്തകങ്ങളുമുണ്ട്. വിശ്വസാഹിത്യ മാലയും മഹച്ചരിതമാല അമ്പതോളം വർഷങ്ങൾക്കു മുമ്പ് മുമ്പ് കണ്ടവർക്ക് വീണ്ടും കാണാനുള്ള ഉള്ള അസുലഭമായ അവസരമാണ് ഡാമി ഒരുക്കുന്നത്. വായനശാലപ്പടിയിലുള്ള സ്വന്തം വീടിനു  പുറത്തായാണ് വായനശാല സജ്ജമാക്കിയിരിക്കുന്നത്.  തിങ്കളാഴ്ച വരെ പ്രദർശനം  നീളും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്   ആർക്കും  വന്നു കാണുവാനുള്ള  സൗകര്യം  ഒരുക്കിയിട്ടുണ്ട്.  2004 മുതൽ എസ്എസ്കെയിൽ അധ്യാപക പരിശീലകനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു സാമി. സ്റ്റേറ്റ് റിസോഴ്സ് ​ഗ്രൂപ്പ് മെമ്പർ കൂടിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com