തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി മർദിച്ചെന്ന പരാതിയിൽ സുഹൃത്തായ സ്ത്രീ ഇന്നു പൊലീസിന് വിശദമായ മൊഴി നൽകും. കോവളത്ത് വെച്ച് ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടർന്ന് എംഎൽഎ മർദിച്ചെന്നാണ് സ്ത്രീയുടെ പരാതി.
പരാതി നൽകിയ സ്ത്രീ മൊഴി നൽകാൻ തയ്യാറായിരുന്നില്ല എന്നാണ് സംഭവത്തിൽ കേസെടുക്കാൻ വൈകിയതിലെ പൊലീസ് വിശദീകരണം. പരാതിയിൽ ഇവർ ഉറച്ചു നിന്നാൽ എംഎൽഎക്ക് എതിരെ കേസ് എടുത്തേക്കും. സ്ത്രീയെ കാണാൻ ഇല്ലെന്നു ഉന്നയിച്ച് ഒരു സുഹൃത്ത് പൊലീസിനെ സമീപിച്ചിരുന്നു.
ഇതിന് പിന്നാലെ പരാതിക്കാരിയായ സ്ത്രീ പൊലീസിൽ ഇന്നലെ നേരിട്ട് എത്തി. സംഭവത്തെ കുറിച്ച് അറിയില്ലെന്നും പോലീസ് അന്വേഷിക്കട്ടെ എന്നുമാണ് എൽദോസ് പ്രതികരിച്ചത്. കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദർശിക്കുന്നതിനിടെയാണ് സംഭവമുണ്ടാകുന്നത്. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീർഷണർക്ക് പരാതി നൽകിയത്. പരാതി അന്വേഷണത്തിനായി കോവളം സിഐക്ക് കൈമാറി. എന്നാൽ മൊഴി നൽകാനായി രണ്ട് തവണ സ്റ്റേഷനിലെത്തിയെങ്കിലും, വിശദമായ മൊഴി, ബന്ധുക്കളുമായി ആലോചിച്ച ശേഷം പിന്നീട് നൽകാമെന്ന് അറിയിച്ച് പരാതിക്കാരി മടങ്ങിയതായി പൊലീസ് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates