

തിരുവനന്തപുരം: സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യപദ്ധതി പ്രവര്‍ത്തി പരിചയത്തിന്റെ മറവില്‍ ആയുധനിര്‍മാണം നടക്കുന്നതായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍. ഇക്കാര്യം പൊലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അതിനാല്‍ കൃത്യമായ മേല്‍നോട്ടം ഉണ്ടാവണമെന്നും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ബൈജുഭായ് ടി.പി. പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനമേധാവികള്‍ക്കുമാണ് ഡയറക്ടറുടെ നിര്‍ദ്ദേശം. പ്രവൃത്തി പരിചയത്തിന്റെ മറവില്‍ ആയുധനിര്‍മ്മാണം നടക്കുന്നതായി എഡിജിപിയുടെ റിപ്പോര്‍ട്ട് ഉണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു. ലാബുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൃത്യമായ നിരീക്ഷണവും മേല്‍നോട്ടവും ഉണ്ടാകണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. അധ്യാപകരും ലാബ് ജീവനക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് ഉത്തരവിലുള്ളത്. സ്ഥാപനമേധാവികളും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ബൈജുഭായ് ടിപി നിര്‍ദ്ദേശിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates