'എനിക്കിത് പതിവാ'; മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് പണി മുടക്കി

50 മിനിറ്റോളം തുടര്‍ന്ന പ്രസംഗത്തിന്റെ അവസാനഭാഗത്താണ് മൈക്ക് നിന്നത്.
Pinarayi Vijayan
Pinarayi VijayanFile
Updated on
1 min read

പത്തനംതിട്ട: നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മൈക്ക് പ്രവര്‍ത്തനം നിലച്ചു. രണ്ട് മൈക്രോഫോണുകളാണ് പ്രസംഗപീഠത്തിന് മുന്നിലുണ്ടായിരുന്നത്.

Pinarayi Vijayan
എതിര്‍ സ്ഥാനാര്‍ഥിയുടെ കാല്‍തൊട്ട് വന്ദിച്ച് ആതിര; കൈയുയര്‍ത്തി അനുഗ്രഹിച്ച് നാട്ടകം സുരേഷ്

50 മിനിറ്റോളം തുടര്‍ന്ന പ്രസംഗത്തിന്റെ അവസാനഭാഗത്താണ് മൈക്ക് നിന്നത്. മൈക്രോഫോണുകളില്‍ രണ്ടുമൂന്നുവട്ടം മുഖ്യമന്ത്രി കൊട്ടിനോക്കി. വേദിയിലിരുന്നവര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം എന്താകുമെന്ന ആശങ്കയിലായി.

Pinarayi Vijayan
നല്ല ഭക്ഷണം, ചികിത്സ, കൂലി...; ജയിലില്‍ പോകാന്‍ ഇഷ്ടപ്പെട്ട് യുവാവ്, ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും മോഷണം

എനിക്കിത് പതിവാണെന്ന് അദ്ദേഹം പറഞ്ഞതോടെ സദസ്സില്‍ ചിരി പടര്‍ന്നു. 30 സെക്കന്റിനുള്ളില്‍ തകരാര്‍ പരിഹരിക്കുകയും പിണറായി പ്രസംഗം തുടരുകയും ചെയ്തു. മുമ്പ് പ്രസംഗിക്കുന്നതിനിടെ മൈക്ക് പണിമുടക്കിയപ്പോള്‍ അദ്ദേഹം പ്രകോപിതനായി പലപ്പോഴും പ്രതികരിച്ചിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുഖ്യമന്ത്രിയും മൈക്ക് ഓപ്പറേറ്റര്‍മാരുടെ അവസ്ഥയും പല തവണ വാര്‍ത്തയായിട്ടുണ്ട്. സമീപകാലത്തായി ഈ സാഹചര്യത്തില്‍ പഴയ കാര്‍ക്കശ്യം വിട്ട് സരസമായ പ്രതികരണമാണ് മുഖ്യമന്ത്രി നടത്താറുള്ളത്.

Summary

Technical malfunction occurred during C M Pinarayi Vijayan's 50-minute speech, The incident happened at the Thiruvalla constituency election convention

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com