ഒരു മാസം തടങ്കലിൽ പീഡനം; സോഷ്യൽ മീഡിയ സുഹൃത്ത് തട്ടിക്കൊണ്ടുപോയ പെൺകുട്ടി രക്ഷപ്പെട്ടെത്തിയത് മറ്റൊരു ക്രൂരതയിലേക്ക്

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ യുവാവ് അന്ന് രാത്രി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൊട്ടുപിന്നാലെ, ഈ 'സുഹൃത്തും' കൂടെയൊരാളും കാറിലെത്തി രാത്രി 10.30 ഓടെ വീടിന് മുന്നിലെ റോഡില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
rape
Teen girl held captive, sexually abused by two gangs for over a month in Keralafile
Updated on
2 min read

കോഴിക്കോട്: പതിനാറുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് എറണാകുളത്തും കണ്ണൂരിലുമുള്ള രണ്ട് സംഘങ്ങള്‍ ചേര്‍ന്ന് ഒരു മാസത്തിലേറെയായി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഒരു മാസം മുമ്പ് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ണൂര്‍ കൊളവല്ലൂരിലെ ഒരു കെട്ടിടത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നും പൊലീസ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതോടെയാണ് അതിക്രൂരമായ ഈ സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ പൊലീസ് സ്ഥലത്തെത്തുന്നതിന് തൊട്ടുമുമ്പ് പ്രതികള്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു.

മേയ് 15-നാണ് പെണ്‍കുട്ടിയെ കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്നും ഒരു യുവാവ് തട്ടിക്കൊണ്ടുപോയത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ യുവാവ് അന്ന് രാത്രി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൊട്ടുപിന്നാലെ, ഈ 'സുഹൃത്തും' കൂടെയൊരാളും കാറിലെത്തി രാത്രി 10.30 ഓടെ വീടിന് മുന്നിലെ റോഡില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വീട്ടുകാര്‍ ഏറെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

24 വയസ്സുള്ള സുഹൃത്തും അയാളുടെ 25 വയസ്സുള്ള കൂട്ടാളിയും ചേര്‍ന്ന് പെണ്‍കുട്ടിയെ എറണാകുളത്ത് എത്തിച്ച് ഒരു ലോഡ്ജില്‍ താമസിപ്പിച്ചതായി ചേവായൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി മഹേഷ് പറഞ്ഞു. ''രണ്ടു ദിവസത്തെ താമസം കഴിഞ്ഞ് ഇവര്‍ പെണ്‍കുട്ടിയെ കോഴിക്കോട്ടേക്കുള്ള ബസില്‍ കയറ്റിവിട്ടു. എന്നാല്‍ ബസില്‍ ഉറങ്ങിപ്പോയ പെണ്‍കുട്ടി കണ്ണൂരില്‍ എത്തിപ്പെടുകയായിരുന്നു. വഴിയറിയാതെ ഒറ്റപ്പെട്ടുപോയ പെണ്‍കുട്ടി അവിടെയുണ്ടായിരുന്ന ഒരാളോട് സഹായം അഭ്യര്‍ത്ഥിച്ചു. സാഹചര്യം മുതലെടുത്ത ഈ 28 കാരന്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയില്‍ കയറ്റി. എന്നാല്‍, ഇയാള്‍ പെണ്‍കുട്ടിയെ വാടകയ്ക്കെടുത്ത ഒരു വീട്ടിലേക്ക് ബലമായി കൊണ്ടുപോവുകയും ഒരു മാസത്തിലധികം നിയമവിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിക്കുകയുമായിരുന്നു.

എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് ബസ് കയറുന്ന സമയത്ത് പെണ്‍കുട്ടി ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടി കോഴിക്കോട്ട് എത്താതിരുന്നതോടെ ബന്ധുക്കളുടെ ആശങ്ക വര്‍ദ്ധിച്ചു. തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പെണ്‍കുട്ടിയെ കണ്ടതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തടങ്കലില്‍ കഴിഞ്ഞിരുന്ന സമയത്ത് താന്‍ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് കേസുകളിലായി മൂന്ന് പേര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി ചേവായൂര്‍ പൊലീസ് അറിയിച്ചു.

ഒരു കേസ് കണ്ണൂരിലെ കൊളവല്ലൂര്‍ സ്റ്റേഷനിലും, എറണാകുളത്തെ ലോഡ്ജില്‍ പെണ്‍കുട്ടിയെ പാര്‍പ്പിച്ചതുമായി ബന്ധപ്പെട്ട കേസ് ചേവായൂര്‍ പൊലീസുമാണ് അന്വേഷിക്കുന്നത്. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല, തിരച്ചില്‍ തുടരുകയാണ്,'' മഹേഷ് പറഞ്ഞു. കണ്ണൂരിലെ കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

rape
കേരള എന്‍ട്രന്‍സ് ഫലം നാളെ പ്രഖ്യാപിക്കും

പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

ആഴ്ചകളോളം പെണ്‍കുട്ടിയെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിരുന്നില്ലെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കോഴിക്കോട്, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലെ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കൊളവല്ലൂരിലെ ഒരു കെട്ടിടത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ആളുകളെ കാണുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതോടെയാണ് പെണ്‍കുട്ടിയെക്കുറിച്ചുള്ള സൂചന ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് ഈ ഒളിത്താവളം വളഞ്ഞ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് പ്രതികള്‍ രക്ഷപ്പെട്ടു.

എറണാകുളത്തെ കേസില്‍ പ്രതികളായ രണ്ടുപേരില്‍ ഒരാള്‍ അടുത്തിടെയാണ് വിദേശത്തെ ജോലിസ്ഥലത്തുനിന്ന് നാട്ടിലെത്തിയത്. ഇവര്‍ക്ക് മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ല. എന്നാല്‍ കണ്ണൂരിലെ കേസില്‍ പ്രതിയായ മൂന്നാമന്‍ പാനൂര്‍ ചൊക്ലി സ്വദേശിയാണ്. ഇയാള്‍ക്കെതിരെ മുമ്പും കവര്‍ച്ച, വധശ്രമം തുടങ്ങിയ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയെ തിരികെ കോഴിക്കോട്ടെത്തിച്ച്, അടിയന്തര പരിചരണത്തിനും പുനരധിവാസത്തിനുമായി തിങ്കളാഴ്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കി.

rape
കുടിയന്‍മാര്‍ക്ക് നല്ല സാധനം കൊടുക്കണം, വീര്യം കുറഞ്ഞ മദ്യം ഇംപാക്ട് കുറയ്ക്കും: കെ മുരളീധരന്‍
rape
വിവാദ ബജറ്റ് നിർദ്ദേശങ്ങൾ: മുഖ്യമന്ത്രി വിഡി സതീശന് പിന്തുണയുമായി ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും; മന്ത്രിസഭയിൽ പുതിയ 'അച്ചുതണ്ട്'
rape
വേദനസംഹാരി ഗുളികകള്‍ ലായനിയില്‍ ലയിപ്പിച്ച് കുത്തിവെക്കും; കഞ്ചാവും മരുന്നും സിറിഞ്ചുകളുമായി രണ്ട് യുവാക്കള്‍ പിടിയില്‍
Summary

Teen girl held captive, sexually abused by two gangs for over a month in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

plus two student stabbed
cyber fraud alert
cheranallur case
shalu
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com