മലപ്പുറത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയുടെ പത്ത് ശതമാനത്തിൽ കൂടുതൽ

രോ​ഗവ്യാപനം രൂക്ഷമായി തുടരുന്നതിനാൽ പെരുന്നാളിനോടനുബന്ധിച്ച് പരിശോധന കര്‍ശനമാക്കുമെന്ന് മലപ്പുറം എസ്പി പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

മലപ്പുറം; സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണം കർശനമായി തുടരുന്നതിനിടെ മലപ്പുറത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. സംസ്ഥാന ശരാശരിയുടെ പത്ത് ശതമാനത്തിലേറെ കൂടുതലാണ് ജില്ലയിലെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. രോ​ഗവ്യാപനം രൂക്ഷമായി തുടരുന്നതിനാൽ പെരുന്നാളിനോടനുബന്ധിച്ച് പരിശോധന കര്‍ശനമാക്കുമെന്ന് മലപ്പുറം എസ്പി പറഞ്ഞു.

ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്തായിരുന്നു. 4774 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കൊവിഡ് രണ്ടാം തരംഗത്തിൽ മലപ്പുറത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മിക്കപ്പോഴും സംസ്ഥാന ശരാശരിയെക്കാളും മുകളിലായിരുന്നു. ചില ഘട്ടങ്ങളിലത് സംസ്ഥാന ശരാശരിയെക്കാള്‍ പത്ത് ശതമാനം വരെ കൂടി. രണ്ട് ദിവസം മുമ്പ് 37.25 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പിന്നീട് കുറഞ്ഞെങ്കിലും ഇന്നലെ വീണ്ടും കൂടുകയായിരുന്നു. 

രോ​ഗവ്യാപനം രൂക്ഷമായതോടെ  ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒന്നുകൂടി കടുപ്പിച്ചു. റംസാന്‍ തിരക്ക് ഇല്ലാതിരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മലപ്പുറം എസ്പി എസ് സുജിത് ദാസ് പറഞ്ഞു. കേസുകള്‍ കൂടിയതോടെ പരിശോധനയും കൂട്ടാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com