'18ാം വയസ്സില്‍ പ്രണയിച്ച്, 25ാം വയസ്സില്‍ കല്യാണം കഴിക്കണം'; സമുദായ അംഗസംഖ്യ കുറയുന്നതിന് പരിഹാരവുമായി മാര്‍ പാംപ്ലാനി

യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഓട്ടം അപകടകരമാണ്. 30-40 ലക്ഷം രൂപ ലോണ്‍ എടുത്ത് യുവാക്കള്‍ വിദേശത്തേക്ക് പലായനം ചെയ്യാനുള്ള വ്യഗ്രത സമുദായത്തെ ദുര്‍ബലപ്പെടുത്തി
Mar Joseph Pamplani
മാര്‍ ജോസഫ് പാംപ്ലാനിSM ONLINE
Updated on
1 min read

കണ്ണൂര്‍: സമുദായത്തില്‍ അംഗസംഖ്യ കുറയുന്നതിനാല്‍ യുവാക്കള്‍ 18 വയസില്‍ പ്രണയിച്ചു തുടങ്ങി 25-ാം വയസിനുള്ളില്‍ വിവാഹം ചെയ്യണമെന്നും കുടുംബജീവിതത്തിലേക്ക് കടക്കണമെന്നും തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തന്റെ വിവാഹം നടക്കാതിരുന്നതിന് കാരണം മാതാപിതാക്കളും കന്യാസ്ത്രീകളും പിതാക്കന്മാരുമാണെന്ന് ഒരു നാല്‍പതുകാരന്‍ എന്നോട് പറഞ്ഞു. 18 വയസിന് ശേഷം പ്രണയിക്കുന്നത് കുറ്റകരമല്ല. അത് ദോഷകരമായി ആരും കരുതേണ്ടതില്ല. യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഓട്ടം അപകടകരമാണ്. 30-40 ലക്ഷം രൂപ ലോണ്‍ എടുത്ത് യുവാക്കള്‍ വിദേശത്തേക്ക് പലായനം ചെയ്യാനുള്ള വ്യഗ്രത സമുദായത്തെ ദുര്‍ബലപ്പെടുത്തി', പാംപ്ലാനി പറഞ്ഞു.

Mar Joseph Pamplani
തീവ്രന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ അതിശക്തമായ മഴ, ഓറഞ്ച് ജാഗ്രത

തലശേരി അതിരൂപതയില്‍ മാത്രം 4200 യുവജനങ്ങള്‍ (35 വയസിന് മുകളില്‍ പ്രായം ഉള്ളവര്‍ ) കല്യാണം കഴിക്കാത്തവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. സമുദായത്തിലെ യുവജനങ്ങള്‍ നാണംകുണുങ്ങികളും താഴോട്ട് നോക്കിയിരിക്കുന്നവരുമാണെന്നാണ് തന്റെ അഭിപ്രായം. ഇതില്‍ മാറ്റം വരുത്തി യുവാക്കള്‍ 25 വയസിനുള്ളില്‍ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും പാംപ്ലാനി പറഞ്ഞു.

Mar Joseph Pamplani
'അത് പ്രവര്‍ത്തകര്‍ക്ക് നല്‍കിയ താക്കീത്'; ഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ നടപടി ആലോചിക്കുമെന്ന് പാലോട് രവി
Summary

Thalassery Archbishop Mar Joseph Pamplani has made a controversial remark that young people should start dating at the age of 18, get married by the age of 25, and enter into family life due to the decreasing number of members in the community.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com