

മലപ്പുറം: താനൂരിലുണ്ടായത് അധികാരി വര്‍ഗ്ഗത്തിന്റെ അനാസ്ഥ കാരണം ഉണ്ടായ ദുരന്തമെന്ന് ആരോപണം. അപകടത്തില്‍പ്പെട്ട ബോട്ട് ഒരുമാസം മുമ്പുവരെ തുറമുഖ വകുപ്പിന്റെ അനുമതി പത്രം പോലുമില്ലാതെയാണ് സര്‍വീസ് നടത്തിയിരുന്നതെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
അപകടത്തില്‍ പെട്ട അറ്റ്‌ലാന്റിക്ക് എന്ന പേരുള്ള ബോട്ട് മാന്വല്‍ അനുസരിച്ചു നിര്‍മ്മിച്ച ബോട്ട് അല്ല മറിച്ചു മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി വാങ്ങി അല്‍ട്രേഷന്‍ നടത്തി നിര്‍മ്മിച്ചതാണ്. മുനിസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെയാണ് ബോട്ട് സര്‍വീസ് നടത്തിയിരുന്നത്. പരാതി വന്നപ്പോള്‍ മന്ത്രി ഓഫിസ് ഇടപടാണ് അനുമതി നല്‍കിയത്.
പ്രദേശത്തെ മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയന്‍ ആണ് ബോട്ടിന്റെ ഉടമ എന്നത് കൊണ്ട് നിയമസംവിധാനങ്ങള്‍ തല കുനിച്ചു നിന്നതിന്റെ അനന്തര ഫലമാണ് ഈ അപകടം. അപകടത്തെ കുറിച്ച് അടിയന്തരമായി ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും വി എസ് ജോയ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
താനൂർ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ
മരണപ്പെട്ടവര്‍ അല്ലാ..?
അധികാരി വര്‍ഗ്ഗത്തിന്റെ അനാസ്ഥ കാരണം കൊല്ലപ്പെട്ടവര്‍..
അപകടത്തില്‍ പെട്ട അറ്റ്‌ലാന്റിക്ക് എന്ന പേരുള്ള ബോട്ട് മാന്വല്‍ അനുസരിച്ചു നിര്‍മ്മിച്ച ബോട്ട് അല്ല മറിച്ചു മല്‍സ്യ ബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി വാങ്ങി അല്‍ട്രേഷന്‍ നടത്തി നിര്‍മ്മിച്ചതാണ്..
മുനിസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന് ആകെ ഉണ്ടായിരുന്നത് തുറമുഖ വകുപ്പിന്റെ അനുമതി പത്രം മാത്രമായിരുന്നു.ഒരു മാസം മുന്‍പ് വരെ ആ അനുമതി പോലുമില്ലാതെ ആണ് ബോട്ട് സര്‍വീസ് നടന്നത്. പരാതി വന്നപ്പോള്‍ മന്ത്രി ഓഫിസ് ഇടപടാണ് അനുമതി നല്‍കിയത് എന്ന് പറയപ്പെടുന്നു..
18 പേരെ കയറ്റാവുന്ന ബോട്ടില്‍ കുട്ടികളടക്കം ഇരട്ടിയിലധികം ആളുകളെ കയറ്റി ആറേ കാലിന് അവസാനിപ്പിക്കേണ്ടുന്ന യാത്ര എഴേ കാല്‍ വരെ ആളെ വിളിച്ചു കയറ്റി ക്ഷണിച്ചു വരുത്തിയ ദുരന്തമാണ്.
പ്രദേശത്തെ മന്ത്രിയുടെ അടുപ്പക്കാരനായ സി പി എം നേതാവിന്റെ അനിയന്‍ ആണ് ബോട്ടിന്റെ ഉടമ എന്നത് കൊണ്ട് നിയമ സംവിധാനങ്ങള്‍ ഈ അനധികൃത സംവിധാനത്തിന് മുന്നില്‍ തല കുനിച്ചു നിന്നതിന്റെ അനന്തര ഫലമാണ് ഈ അപകടം..
അപകടത്തെ കുറിച്ച് അടിയന്തരമായി ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം..
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates