'മുഖ്യമന്ത്രിയാകാൻ ആ​ഗ്രഹമുണ്ട്; ശ്രമം തുടരും'- തുറന്നു പറഞ്ഞ് രമേശ് ചെന്നിത്തല

'മുഖ്യമന്ത്രിയാകാൻ ആ​ഗ്രഹമുണ്ട്; ശ്രമം തുടരും'- ആ​ഗ്രഹം തുറന്നു പറഞ്ഞ് രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല/ ഫയൽ
രമേശ് ചെന്നിത്തല/ ഫയൽ
Updated on
1 min read

ആലപ്പുഴ: കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള ആ​ഗ്രഹം തുറന്നു പറഞ്ഞ് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം  ഒഴിയേണ്ടി വന്നെങ്കിലും താൻ മുഖ്യമന്ത്രിയാകാനുള്ള ശ്രമം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയോജക മണ്ഡലമായ ഹരിപ്പാട് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഒരു ചടങ്ങിൽ സംസാരിക്കവേയാണ് തന്റെ ഉള്ളിലെ സ്വപ്നത്തെക്കുറിച്ച് ചെന്നിത്തല തുറന്നു പറഞ്ഞത്. 

'കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചയാളാണ് ഞാൻ. മുഖ്യമന്ത്രി ആകാനുള്ള ശ്രമം തുടരുകയാണ്. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് കൊണ്ട് ശ്രമം അവസാനിപ്പിക്കില്ല. ലക്ഷ്യം കണ്ടില്ലെങ്കിലും അതിന് വേണ്ടി ശ്രമം തുടരുകയാണ്. ഒരിക്കൽ ആ ലക്ഷ്യം താൻ നേടും'- എന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ രമേശ് ചെന്നിത്തലയെ ഹൈക്കമാന്റ് ഇടപെട്ട് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. കേരളത്തിലെ ഗ്രൂപ്പുകളെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള നീക്കത്തിനൊടുവിൽ കെപിസിസി അധ്യക്ഷനായി കെ സുധാകരനെയും പ്രതിപക്ഷ നേതാവായി വിഡി സതീശനെയും നിയമിച്ചു.

പിന്നീടിങ്ങോട്ട് കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കകത്ത് പടലപ്പിണക്കം ശക്തമാവുന്നതാണ് കണ്ടത്. കഴിഞ്ഞ ദിവസം പാർട്ടി ചുമതലകളെല്ലാം ഒഴിഞ്ഞ് ചെന്നിത്തല തന്റെ പ്രതിഷേധം ഒന്നുകൂടി പരോക്ഷമായി വെളിപ്പെടുത്തുകയും ചെയ്തു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com