കാറ്റിൽ, കടപുഴകി റോഡിൽ വീണ മരത്തിൽ ഓട്ടോയിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

അപകടം പുലർച്ചെ ഒന്നരയ്ക്ക്
auto rickshaw crashed
ബിജു ജോസ്
Updated on
1 min read

കോട്ടയം: കാറ്റിൽ റോഡിലേക്ക് കടപുഴകി വീണ മരത്തിൽ ഓട്ടോയിടിച്ച് മീൻ വിൽപ്പനക്കാരൻ മരിച്ചു. തൃശൂർ ചുവന്നമണ്ണ് വള്ളിക്കാട്ടിൽ ബിജു ജോസ് (42) ആണ് മരിച്ചത്. വൈക്കം- തൊടുപുഴ റോഡിൽ കാഞ്ഞിരമല കോൺവെന്റിനു സമീപം പുലർച്ചെ ഒന്നരയോടെയാണ് അപകടം. ഒന്നര വർഷമായി വെളിയന്നൂർ- അരീക്കര റോഡിൽ മീൻ വിൽപ്പന നടത്തുന്ന ബിജു കാഞ്ഞിരമല ഭാ​ഗത്ത് വാടക വീട്ടിലാണ് താമസം.

പുലർച്ചെ വിൽപ്പനയ്ക്കുള്ള മീൻ വാങ്ങുന്നതിനായി ഓട്ടോറിക്ഷയിൽ പോകുമ്പോഴാണ് അപകടം. രാത്രി ഈ ഭാ​ഗത്തുണ്ടായ കാറ്റിൽ ആഞ്ഞിലി മരം റോ‍ഡിലേക്ക് വീണു കിടക്കുകയായിരുന്നു. ഇതിലാണ് ബിജു സഞ്ചരിച്ച ഓട്ടോയിടിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽ നിന്നു റോഡിലേക്ക് തെറിച്ചു വീണ ബിജുവിന്റെ തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. അ​ഗ്നിരക്ഷാ സേനയെത്തി ഉടൻ കൂത്താട്ടുകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബ്ലെസി. മക്കൾ: ജഫ്രിൻ, ജസ്റ്റിന, ജസിയ. മൂവരും വിദ്യാർഥികൾ.

auto rickshaw crashed
സിദ്ദിഖ് താമസിച്ചത് '101 ഡി' എന്ന മുറിയില്‍; നടിയുമായി ഹോട്ടലില്‍ തെളിവെടുപ്പ് നടത്തി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com