കുഞ്ഞിനെ ഭ്രൂണഹത്യ ചെയ്യാൻ നിർബന്ധിച്ചു, ഭർതൃവീട്ടിൽ നിന്ന് തല്ലിപ്പുറത്താക്കി; സ്ത്രീധനത്തിന്റെ പേരിൽ പീഡനം, പരാതി

കാസർകോട് കൊട്ടോടി സ്വദേശിയായ ഇരുപത്തേഴുകാരിയാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി രംഗത്തെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കാസർകോട്; സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി മർദ്ദിച്ചെന്നും ഭർതൃവീട്ടിൽ നിന്ന് തല്ലിപ്പുറത്താക്കിയെന്നും ആരോപിച്ച് യുവതി. കാസർകോട് കൊട്ടോടി സ്വദേശിയായ ഇരുപത്തേഴുകാരിയാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി രംഗത്തെത്തിയത്. രണ്ടാമത്തെ കുഞ്ഞിനെ ഭ്രൂണഹത്യ ചെയ്യാൻ നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. 

18ാം വയസിലാണ് റസീനയും ഷാക്കിറും വിവാഹിതരാവുന്നത്. എന്നാൽ ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയതോടെ സ്ത്രീധനത്തിന്റെ പേരിലുള്ള പ്രശ്നങ്ങൾ തുടങ്ങി. മുപ്പത് പവനെങ്കിലും കുറ‌ഞ്ഞത് നൽകണമെന്നാവശ്യപ്പെട്ട് ആദ്യം കുത്തുവാക്കുകളും ചീത്തവിളിയും തുടങ്ങിയത് ഭർതൃമാതാവാണ്. പിന്നീട് ഭർത്താവും സ്ത്രീധനം ആവശ്യപ്പെട്ട് മർദ്ദിക്കാൻ തുടങ്ങി. 

മൂന്ന് വര്‍ഷം മുമ്പ് സ്ത്രീധന പീഡനം ആരോപിച്ച് റസീന പെലീസില്‍ പരാതി നല്‍കിയിരുന്നു. ഇനി പ്രശ്നങ്ങളുണ്ടാവില്ലെന്നും ഭാര്യയേയും കുഞ്ഞിനെയും നന്നായി നോക്കാമെന്നും ഷാക്കിർ നൽകിയ ഉറപ്പിൽ റസീനയുടെ പരാതിയിലുണ്ടായിരുന്ന പൊലീസ് കേസ്  ഒത്തുതീർപ്പായി. പക്ഷെ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാൻ പലവതണ പറഞ്ഞിട്ടും ഷാക്കിർ തയ്യാറായില്ലെന്ന് റസീന പറയുന്നു. 

ഭർതൃവീട്ടിൽ നിന്ന് പുറത്താക്കിയതോടെ രണ്ട് കുഞ്ഞുങ്ങളെ പോറ്റാൻ വഴിയില്ലാതെ ഗതികേടിലാണെന്നും റസീന പറയുന്നു. രോഗികളായ അച്ഛനും അമ്മയുമുൾപ്പെടെ റസീനയുടെ വീട്ടിലാർക്കും വരുമാനമില്ല. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ജീവിക്കുന്ന ഷാക്കിറിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് റസീന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com