തിരുവമ്പാടി വിഭാഗത്തിന്റെ പൂരക്കൊടി ഉയര്‍ത്തുന്ന നായ്ക്കനാലിലെ ആല്‍മരം മുറിച്ചു നീക്കി, വിഡിയോ

The banyan tree at Naikkanal was cut down
നായ്ക്കനാലിലെ കാലപ്പഴക്കം ചെന്ന ആല്‍മരം മുറിച്ചു നീക്കിയപ്പോള്‍
Updated on
1 min read

തൃശൂര്‍: തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ പൂരക്കൊടി ഉയര്‍ത്തുന്ന നായ്ക്കനാലിലെ കാലപ്പഴക്കം ചെന്ന ആല്‍മരം മുറിച്ചു നീക്കി. ചിതലരിച്ചുപോയ മരം അപകടാവസ്ഥയില്‍ ആയിരുന്നു. ഇതിലെ പുനര്‍ജീവിപ്പിക്കാന്‍ ആകില്ലെന്ന് വനം വകുപ്പ് അറിയിച്ചതോടെ ആണ് മുറിച്ചു മാറ്റാന്‍ തീരുമാനിച്ചത്.

പകരം പുതിയൊരു ആല്‍ നട്ട് അതിന്മേലാണ് പൂര പതാക സ്ഥാപിക്കുക. കഴിഞ്ഞവര്‍ഷം ആലിന്റെ കൊമ്പ് പൊട്ടിവീണ് വാച്ച് മാന് ഗുരുതരക്കേറ്റിരുന്നു. പിന്നീട് നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ആലിന്റെ ചില്ലകളെല്ലാം വെട്ടി കളഞ്ഞിരുന്നു.

The banyan tree at Naikkanal was cut down
കോഴിക്കോട് കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം

ഇന്ന് വൈകിട്ട് നടന്ന ചടങ്ങില്‍ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി അനുജ്ഞ പ്രാര്‍ത്ഥന നടത്തി അനുവാദം വാങ്ങിയാണ് ആല്‍മരം മുറിച്ചു തുടങ്ങിയത് അടുത്തുതന്നെ പുതിയ ആല്‍മരതൈ നടും. പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അനുമതിയോടെ തിരുവ.മ്പാടി ദേവസ്വമാണ് നേതൃത്വം നല്‍കുന്നത്.

Summary

The banyan tree at Naikkanal was cut down

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com