അശ്വിൻ
അശ്വിൻ

ബൈക്ക് പിക്കപ്പുമായി കൂട്ടിയിടിച്ചു; കോട്ടയത്ത് യുവാവിനു ദാരുണാന്ത്യം

അശ്വിൻ മർസ്ലീവ മെഡിസിറ്റി ഹോസ്പിറ്റലിലെ ജീവനക്കാരനാണ്
Published on

കോട്ടയം: ബൈക്ക് പിക്കപ്പുമായി ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊഴുവനാൽ അശോക ഭവനിൽ കൃഷ്ണ കുമാറിന്റെ മകൻ അശ്വിൻ (21) ആണ് മരിച്ചത്. കൊഴുവനാൽ- പാല റോഡിൽ ടെലിഫോൺ എക്സ്ചേഞ്ചിനു സമീപമാണ് അപകടമുണ്ടായത്. 

അശ്വിൻ മർസ്ലീവ മെഡിസിറ്റി ഹോസ്പിറ്റലിലെ ജീവനക്കാരനാണ്. അപകടത്തിനു പിന്നാലെ ഇതേ ആശുപത്രിയിലെ ഡോക്ടർ ടോം അതുവഴി വന്നപ്പോൾ അദ്ദേഹത്തിന്റെ വാഹനത്തിൽ അശ്വിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സ്മിതയാണ് മരിച്ച അശ്വിന്റെ അമ്മ. സഹോദരി അശ്വതി. സംസ്കാരം പിന്നീട് നടക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com