

തുല്യ
പറയുന്നു
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം തയ്യാറായി. ഷാരോണിനെ ഗ്രീഷ്മ കഷായത്തില്‍ കീടനാശിനി കലര്‍ത്തിക്കൊന്നത് പത്ത്മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് കുറ്റപത്രം. കൊലയ്ക്ക് മുന്‍പ് അഞ്ച് തവണ വധശ്രമം നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. സ്വാഭാവിക മരണമെന്ന് തോന്നിപ്പിക്കാനാണ് ജ്യൂസ് ചാലഞ്ച് തെരഞ്ഞെടുത്തത്. ഇതിനായി ഗൂഗിളില്‍ നിരവധി തവണ സേര്‍ച് നടത്തി. ഭര്‍ത്താവ് മരിക്കുമെന്ന ജാതകദോഷം നുണക്കഥയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ തുല്യപങ്കെന്ന് ഡിവൈഎസ്പി എജെ ജോണ്‍സന്റെനേതൃത്വത്തില്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. കൊല നടന്ന് 73ാം ദിവസമാകുമ്പോഴാണ് കുറ്റപത്രം തയ്യാറാകുന്നത്. അടുത്തയാഴ്ച കോടതിക്ക് കൈമാറും.
തമിഴ്‌നാട്ടുകാരനായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഒന്നരവര്‍ഷത്തിലേറെ പ്രണയിച്ച ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു. ഷാരോണ്‍ പിന്‍മാറാതിരുന്നതോടെ 2021 ജനുവരി അവസാനം മുതല്‍ കൊലപാതകം ആസൂത്രണം ചെയ്തു.
5 തവണ ശ്രമം നടത്തി അതെല്ലാം പരാജയപ്പെട്ടതോടെയാണ് ജ്യൂസ് ചാലഞ്ച് ആസൂത്രണം ചെയ്തത്. ആയിരത്തിലേറെ തവണ ഗൂഗിളില്‍ സെര്‍ച് ചെയ്താണ് കഷായത്തിലോ ജ്യൂസിലോ കളനാശിനി കലര്‍ത്തുകയെന്ന ആശയത്തിലേക്ക് എത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അങ്ങനെ വിഷം ഉള്ളില്‍ ചെല്ലുന്ന ഒരാളുടെ ആന്തരികാവയവങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് വരെ മനസിലാക്കിയിരുന്നു.
ഇരുവരുടെയും രണ്ടുവര്‍ഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ദൃശ്യങ്ങളും ഉള്‍പ്പടെ ആയിരത്തിലേറെ ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തു. കേസില്‍ 88 സാക്ഷികളുണ്ട്. നേരിട്ട് പങ്കില്ലെങ്കിലും അമ്മാവനും അമ്മയ്ക്കും കൊലപാതകം നടക്കാന്‍ പോകുന്നതുള്‍പ്പടെ എല്ലാ അറിയാമായിരുന്നതിനാല്‍ തുല്യ പങ്കുള്ളതായാണ് കുറ്റപത്രത്തില്‍ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates