കൊച്ചിയിലും കോക്രോച്ച് പാര്‍ട്ടി? വൈകിട്ട് മൂന്ന് മണിക്ക് മറൈന്‍ ഡ്രൈവില്‍ ഒത്തുചേരല്‍, ടെലഗ്രാമില്‍ പ്രചാരണം

'സിജെപി കോക്രോച്ച് ജനത പാര്‍ട്ടി സൗത്ത് ഇന്ത്യ കൊച്ചി മീറ്റപ്പ്' എന്ന തരത്തിലുള്ള പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Cockroach Janta Party
Cockroach Janta Party x
Updated on
1 min read

കൊച്ചി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) സൗഹൃദ കൂട്ടായ്മയ്ക്ക് കൊച്ചിയിലും നീക്കം. മറൈന്‍ ഡ്രൈവില്‍ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഒത്തുചേരും എന്നാണ് ടെലഗ്രാം അക്കൗണ്ടിലെ പ്രചാരണം. യോഗത്തിന്റെ അജന്‍ഡയും സന്ദേശത്തിലുണ്ട്. ആരാണ് സന്ദേശത്തിനു പിന്നിലെന്ന് വ്യക്തമല്ല. 'സിജെപി കോക്രോച്ച് ജനത പാര്‍ട്ടി സൗത്ത് ഇന്ത്യ കൊച്ചി മീറ്റപ്പ്' എന്ന തരത്തിലുള്ള പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിലെ ക്യുആര്‍ കോഡ് ഒരു ടെലഗ്രാം ഗ്രൂപ്പിലേക്കാണ് എത്തുന്നത്.

Cockroach Janta Party
'അഷ്‌കര്‍ സൈലന്റ് കില്ലര്‍, ബോധംകെട്ടപ്പോള്‍ മകളെ ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു'; ആദ്യ ഭാര്യയോടും ക്രൂരത, അണപൊട്ടി ജനരോഷം

സമാധാനപരമായ കൂടിക്കാഴ്ചയാണ് ഉദ്ദേശിക്കുന്നതെന്നാണ് സന്ദേശത്തില്‍ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോടു താരതമ്യപ്പെടുത്തിയ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തെ പരിഹസിക്കാനാണ് പൂനെ സ്വദേശി അഭിജീത് ദീപ്‌കെ 'കോക്രോച്ച് ജനതാ പാര്‍ട്ടി' (സിജെപി) ആരംഭിച്ചത്.

Cockroach Janta Party
സാറെ ഞങ്ങള്‍ നാലുപേരെ തന്നാല്‍ പോരേ, ഞാന്‍ പറഞ്ഞു വേണ്ട'; ടിപി കേസില്‍ വെളിപ്പെടുത്തലുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍- വിഡിയോ

ആനുകാലിക രാഷ്ട്രീയ സംസ്‌കാരത്തെ ട്രോളുന്ന സാമൂഹിക മാധ്യമങ്ങളിലൂടെ ട്രോളുന്ന പ്ലാറ്റ്ഫോം എന്ന നിലയിലായിരുന്നു തുടക്കം. തുടര്‍ന്ന് 5 ദിവസം കൊണ്ട് ഇന്‍സ്റ്റയില്‍ 1.85 കോടിയിലേറെ ഫോളോവേഴ്‌സിനെയാണ് സിജെപി നേടിയത്.

Summary

The Cockroach Janata Party (CJP) is planning a friendly gathering in Kochi today at 3 PM at Marine Drive, as promoted on their Telegram account.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com