2 മണിക്കൂറിനിടെ പടർന്നത് 957 പിപിഎം; കാരവനിലെ യുവാക്കളുടെ മരണം കാർബൺ മോണോക്സൈഡ് ശ്വസിച്ച്

എൻഐടി വിദ​ഗ്ധ സംഘം നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ
caravan death
മനോജ്, ജോയല്‍
Updated on
1 min read

കോഴിക്കോട്: വടകരയിൽ കാരവനിൽ യുവാക്കൾ മരിച്ചത് കാർബൺ മോണോക്സൈഡ് കാരണമെന്നു കണ്ടെത്തൽ. കോഴിക്കോട് എൻഐടി വിദ​ഗ്ധ സംഘം നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിൽ കാർബൺ മോണോക്സൈഡ് ആണ് മരണ കാരണമായതെന്നു കണ്ടെത്തിയത്.

കാരവനിലെ ജനറേറ്ററിൽ നിന്നു വിഷ വാതകം പ്ലാറ്റ്ഫോം ദ്വാരം വഴി അകത്തേക്ക് വമിച്ചു. രണ്ട് മണിക്കൂറിനിടെ 957 പിപിഎം അളവ് കാർബൺ മോണോക്സൈഡാണ് അകത്ത് പടർന്നതെന്നും പരിശോധനയിൽ വ്യക്തമായി.

ഇക്കഴിഞ്ഞ ഡിസംബർ 23നാണ് വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട വാഹനത്തിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം സ്വദേശി മനോജ്, കാസർക്കോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. ഒരാളെ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാളെ വണ്ടിയുടെ ഉള്ളിലും മരിച്ച നിലയിലാണ് കണ്ടെത്തിയത്.

പൊന്നാനിയിൽ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ. എരമം​ഗലം സ്വദേശിയുടേതാണ് കാരവൻ. തലശ്ശേരിയിൽ വിവാഹത്തിനു ആളുകളെ എത്തിച്ച ശേഷം പൊന്നാനിയിലേക്ക് മടങ്ങുമ്പോഴാണ് ദാരുണ സംഭവം. എസിയിൽ നിന്നുള്ള വാതക ചോർച്ചയാകാം മരണ കാരണം എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ അനുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com