തിരുവനന്തപുരം: കൊല്ലം ശാസ്താംനടയിൽ യുവതി ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ യുവജന കമ്മീഷൻ കൊല്ലം റൂറൽ എസ്പിയോട് റിപ്പോർട്ട് തേടി.
വിവാഹ ബന്ധങ്ങളിലെ സാമ്പത്തിക ചൂഷണം തുടർക്കഥയാവുകയും പല പെൺകുട്ടികൾക്കും ഇതിന്റെ പേരിൽ ജീവൻ തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ സാമൂഹിക പ്രസക്തമായ ബോധവത്ക്കരണ ക്യാമ്പയിൻ യുവജന കമ്മീഷന്റെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടത്തിവരുകയാണ് അത് കൂടുതൽ വ്യാപിപ്പിക്കുമെന്നു യുവജന കമ്മീഷൻ അറിയിച്ചു.
നിലമേൽ കൈതോട് സ്വദേശിനി വിസ്മയ(24)യാണ് മരിച്ചത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് കിരൺ കുമാറിന്റെ ശാസ്താംകോട്ടയ്ക്ക്ടുത്ത് ശാസ്തനടയിലെ വീട്ടിൽ പുലർച്ചെയാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ത്രീധന പീഡനത്തെത്തുടർന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. യുവതിയുടെ വീട്ടുകാരെ പുലർച്ചെ വിസ്മയ തൂങ്ങി മരിച്ചു എന്നു വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ നിലമേലിൽ നിന്നു ശാസ്താംകോട്ടയിലെത്തി. എന്നാൽ ബന്ധുക്കൾ എത്തുന്നതിന് മുമ്പു തന്നെ മൃതദേഹം വീട്ടിൽ നിന്നും മാറ്റിയിരുന്നെന്നും യുവതിയുടെ മാതാപിതാക്കൾ പറയുന്നു.
കഴിഞ്ഞവർഷം മാർച്ചിലായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തെച്ചൊല്ലി ഭർത്താവ് നിരന്തരം വിസ്മയയെ മർദ്ദിക്കുമായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates