

പാലക്കാട്: പതിനായിരക്കണക്കിന് വിശ്വാസികളെ സാക്ഷിനിർത്തി കൽപ്പാത്തിയിൽ ദേവരഥ സംഗമം നടന്നു. വൈകുന്നേരം 6 15 കഴിഞ്ഞതോടെ ചാത്തപുരം പ്രസന്ന മഹാഗണപതിയും എതിർവശത്തു നിന്ന് ലക്ഷ്മി നാരായണ പെരുമാളും സഞ്ചരിച്ച രഥങ്ങൾ കൽപ്പാത്തിയിലെ തേര്മുട്ടിയിൽ എത്തിയതോടെയാണ് രഥ സംഗമം നടന്നത്.
നേരത്തെ ഇവിടെ എത്തി കാത്തുനിന്നിരുന്ന വിശാലാക്ഷി സമേത വിശ്വനാഥനും, വള്ളി ദൈവാനാ സമേത മുരുകനും മഹാഗണപതിയും രഥ സംഗമത്തിൽ ഒപ്പം ചേർന്നു. ഇതോടെ അഞ്ചു രഥങ്ങൾ തേര് മുട്ടിയിൽ ഒന്നിച്ചു. ദേവരഥസംഗമത്തിന് കാലം വീണ്ടും സാക്ഷിയായി. വിശ്വാസികൾ ആവേശപൂർവ്വം ആർത്ത് വിളിച്ചു.
നവംബർ എട്ടിന് കൊടിയേറിയ രഥോത്സവത്തിൽ പതിനാലാം തീയതിയാണ് രഥ പ്രയാണത്തിന് തുടക്കമായത്. ഉത്സവമൂർത്തികൾ മൂന്നു ദിവസങ്ങളിൽ ഗ്രാമവീഥികളിൽ എഴുന്നള്ളി ഭക്തരെ ആശിർവദിച്ചു. നാളെ രാവിലെ നടക്കുന്ന ധ്വജ അവരോഹണത്തോടെ സമാപനമാവും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates