നാലു വയസുകാരിയെ പലവട്ടം ലൈം​ഗികമായി പീഡിപ്പിച്ചു; 29കാരന് 43 വർഷം തടവ്

ഗുണ്ടാ ലിസ്റ്റിലുള്ള ഇയാൾ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും വിചാരണ നേരിടുന്നുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തൃശൂർ; നാലുവയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 43 വർഷം തടവ് ശിക്ഷ. പുന്നയൂർ കുഴിങ്ങര കൈതവായിൽ ജിതിൻ (29) ആണ് ശിക്ഷിക്കപ്പെട്ടത്. തടവു ശിക്ഷ കൂടാതെ  1.75 ലക്ഷം രൂപ പിഴയും അടയ്ക്കും. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി  ജഡ്ജി എം.പി. ഷിബുവിന്റേതാണ് വിധി. 

​ജിതിൻ ​ഗുണ്ടാ ലിസ്റ്റിലും

തൃശൂർ പുന്നയൂർക്കുളത്ത് 2016ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ജിതിൻ കുട്ടിയെ പലവട്ടം ലൈംഗിക ചൂഷണം നടത്തിയെന്നാണ് കേസ്. വടക്കേക്കാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗുണ്ടാ ലിസ്റ്റിലുള്ള ഇയാൾ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും വിചാരണ നേരിടുന്നുണ്ട്. പ്രോസിക്യൂഷനു വേണ്ടി കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ്.ബിനോയ് ഹാജരായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com