പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം
വി കെ ഇബ്രാഹിം കുഞ്ഞ ഫയല്‍ ചിത്രം
വി കെ ഇബ്രാഹിം കുഞ്ഞ ഫയല്‍ ചിത്രം
Updated on: 
1 min read

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതിയും മുന്‍ മന്ത്രിയുമായ വി കെ ഇബ്രാഹിം കുഞ്ഞ് നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒന്നരവര്‍ഷമായി കേസില്‍ അന്വേഷണം നടത്തിയിട്ടും തനിക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ലെന്നാണ് പ്രധാന വാദം.

ഇതുവരെ അന്വേഷണവുമായി സഹകരിച്ചെന്നും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഇബ്രാഹിം കുഞ്ഞിന്റെ ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍  ജാമ്യം അനുവദിക്കരുതെന്നും 4 ദിവസം കൂടി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. അതേസമയം പ്രതിയ്ക്ക് എതിരായ  അന്വേഷണ പുരോഗതി അറിയിക്കാന്‍ നേരത്തെ ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kerala rain alert today
Veena George
Cheranelloor Accident
Toddy Shop Theft
X

FOLLOW US

ON GOOGLE DISCOVER