ആരോപണ വിധേയന് സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; കത്തിലൂടെ സിപിഎമ്മിന്റെ ആരും കാണാത്ത മുഖം പുറത്ത്: വിഡി സതീശന്‍

2021 ല്‍ പിബിക്ക് നല്‍കിയ കത്ത് എന്തുകൊണ്ടാണ് പാര്‍ട്ടി ഇതുവരെ മൂടിവെച്ചു?
V D Satheesan
V D Satheesan
Updated on
2 min read

കൊച്ചി: സിപിഎമ്മിലെ കത്തുചോര്‍ച്ച വിവാദത്തിലെ ആരോപണ വിധേയന്‍ സിപിഎം നേതാക്കളുടെ അടുത്ത ബന്ധമുള്ള ആളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎമ്മിന്റെ നേതാക്കള്‍ ഉള്‍പ്പെടെ അറിഞ്ഞുകൊണ്ടാണ് ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ ആരും കാണാത്ത മുഖം കൂടിയാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

V D Satheesan
'കുറേ വാനരന്മാര്‍ ഇറങ്ങിയല്ലോ ഉന്നയിക്കലുമായിട്ട്...., മറുപടി പറയേണ്ടവര്‍ മറുപടി പറയും'; വോട്ടു വിവാദത്തില്‍ സുരേഷ് ഗോപി

ചെന്നൈയില്‍ താമസിക്കുന്ന മലയാളിയായ വ്യവസായി സിപിഎം പൊളിറ്റ് ബ്യൂറോയ്ക്കും സംസ്ഥാന കമ്മിറ്റിക്കും നല്‍കിയ കത്ത് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയിലെ കേസില്‍ ഔദ്യോഗിക രേഖയായി മാറി. ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ ഈ കത്തിലൂടെ പുറത്തു വന്നിട്ടുണ്ട്. സിപിഎമ്മിലെ അറിയപ്പെടുന്ന സിപിഎം നേതാക്കളും അറിയപ്പെടുന്ന പ്രധാനപ്പെട്ട സിപിഎം നേതാവിന്റെ കുടുംബാംഗവും ഉള്‍പ്പെടേ ഒരുപാട് ആളുകള്‍ ഈ ദുരൂഹമായ സാമ്പത്തിക ഇടപാടില്‍ ഭാഗമായിരിക്കെയാണ് കത്ത് പുറത്തു വരുന്നത്.

2021 ല്‍ പിബിക്ക് നല്‍കിയ കത്ത് എന്തുകൊണ്ടാണ് പാര്‍ട്ടി ഇതുവരെ മൂടിവെച്ചു?. വളരെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ ഉള്ള കത്താണിത്. കിങ്ഡം സെക്യൂരിറ്റി സര്‍വീസ് എന്ന പേരില്‍ ചെന്നൈയില്‍ ഒരു കമ്പനി രൂപീകരിച്ച് കോടിക്കണക്കിന് രൂപ വിദേശത്തു നിന്ന് ആ അക്കൗണ്ടിലൂടെ വന്നു. ആ അക്കൗണ്ടില്‍ നിന്നും സിപിഎം നേതാക്കളുടെ അക്കൗണ്ടുകളിലൂടെ തുക കൈമാറ്റം ചെയ്യപ്പെട്ടു എന്നാണ് കത്തിലൂടെ വ്യക്തമാകുന്നത്. കേരളത്തില്‍ നടന്ന പ്രോജക്ടുമായി ബന്ധപ്പെട്ടും വന്‍തുക കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

പാര്‍ട്ടി സെക്രട്ടറിയുടെ അടുത്ത ബന്ധു തന്നെ ആരോപണ വിധേയനായ ആളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും ഒരുമിച്ച് ബിസിനസ് നടത്തുകയും ചെയ്യുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിപിഎം നേതാക്കളുടെ ഏറ്റവും അടുത്ത ആളായി അറിയപ്പെടുന്ന ആളാണ് ഇതില്‍ ആരോപണ വിധേയനായ വ്യക്തി. റിവേഴ്‌സ് ഹവാല ഉള്‍പ്പെടെയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ഈ ആരോപണ വിധേയനായ വ്യക്തിയുമായി കേരളത്തിലെ സിപിഎം നേതാക്കള്‍ നടത്തിയിട്ടുണ്ടെന്ന് കത്തില്‍ വെളിവാകുന്നു. കത്ത് കോടതിയില്‍ വന്നതു തന്നെ വിവാദമായി മാറിയിക്കുകയാണ്.

സിപിഎമ്മിന്റെ പിബിക്ക് കൊടുത്ത കത്ത് എങ്ങനെയാണ് പുറത്തു വന്നത് എന്നാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. എന്നാല്‍ സിപിഎമ്മിന്റെ നേതാക്കള്‍ ഉള്‍പ്പെടെ അറിഞ്ഞുകൊണ്ടാണ് ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. ഇതില്‍ സിപിഎമ്മും സര്‍ക്കാരിന്റെ പദ്ധതികളുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. അതിനാല്‍ മുഖ്യമന്ത്രി നിലപാട് വിശദീകരിക്കണം. സിപിഎമ്മുമായി ബന്ധപ്പെട്ടുള്ള ഗുരുതരമായ ആരോപണമാണ് കത്തിലൂടെ ഉയര്‍ന്നു വന്നിട്ടുള്ളത്.

V D Satheesan
കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; അതീവ ജാഗ്രതാ നിര്‍ദേശം

മധുര സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധിയായി എത്താന്‍ ഈ വ്യവസായിക്ക് പാര്‍ട്ടിയില്‍ എന്തു ബന്ധമാണുള്ളതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം. ആരോപണ വിധേയനായ വ്യക്തി തന്നെയാണ് കത്ത് കോടതിയില്‍ നല്‍കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ കത്ത് യഥാര്‍ത്ഥമാണെന്ന് വ്യക്തമാണ്. എന്തിനാണ് ഈ കത്ത് മൂടിവെച്ചത്. ഈ ആരോപണങ്ങളില്‍ എന്തെങ്കിലും തരത്തില്‍ അന്വേഷണം നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

Summary

Opposition leader V D Satheesan says the accused in the CPM letter leak controversy is a person with close ties to CPM leaders.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com