തിരുവനന്തപുരം: സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ സുരക്ഷ, ആരോഗ്യസംരക്ഷണം, പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ, സിബിഎസ്ഇ സ്കൂളുകളുടെ അംഗീകാരം, വിവിധ സ്കോളർഷിപ്പുകൾ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, സൈബർ സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിശദമായ ചർച്ച നടത്തി.
നടപ്പ് അധ്യയന വർഷത്തിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. സംസ്ഥാനത്തെ സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തന മാർഗ രേഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്നുണ്ട്. ഇക്കാര്യത്തിൽ സിബിഎസ്സി/ ഐസിഎസ്സി സ്കൂളുകളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാമെന്ന് യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates