ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡര്‍ നിയമനം പാര്‍ട്ടിക്ക് അറിയില്ല, വിശദീകരിക്കേണ്ടത് ദേവസ്വം മന്ത്രി: സണ്ണി ജോസഫ്

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനായ കെ ബി പ്രദീപിനെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറായി സര്‍ക്കാര്‍ നിയമിച്ചത് പാര്‍ട്ടിക്ക് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്
SUNNY JOSEPH
സണ്ണി ജോസഫ്
Edited By:
Updated on
1 min read

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനായ കെ ബി പ്രദീപിനെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറായി സര്‍ക്കാര്‍ നിയമിച്ചത് പാര്‍ട്ടിക്ക് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്. എന്തെങ്കിലും തരത്തിലുള്ള ചെറിയ പിശകുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് പോകുമെന്ന് ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സണ്ണി ജോസഫ് പറഞ്ഞു.

നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂചിപ്പിച്ചപ്പോള്‍ ദേവസ്വം മന്ത്രിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. താന്‍ അറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയാണ് തീരുമാനമെടുത്തതെന്നുമുള്ള ദേവസ്വം മന്ത്രി കെ മുരളീധരന്റെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹവുമായി ആലോചിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയാണോ ഒറ്റയ്ക്ക് എല്ലാ തീരുമാനങ്ങളും എടുക്കുന്നത് എന്ന ചോദ്യത്തിന് ചിരിച്ച് കൊണ്ട് സണ്ണി ജോസഫ് ഒഴിഞ്ഞുമാറി.

SUNNY JOSEPH
സുരേഷ് ഗോപിയുമായി നേരത്തെ അടുപ്പമുണ്ടായിരുന്നു, സന്ദര്‍ശനം വ്യക്തിപരം: തോട്ടത്തില്‍ രവീന്ദ്രന്‍

സ്ഥാനം ഒഴിഞ്ഞ് കെ ബി പ്രദീപ്

അതിനിടെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ സ്ഥാനം ഒഴിഞ്ഞ് കെ ബി പ്രദീപ്. കെ ബി പ്രദീപിനോട് സ്ഥാനം ഒഴിയാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി.

ശബരിമല ശ്രീകോവില്‍ സ്വര്‍ണ്ണം പൂശുന്ന ജോലി കരാറെടുത്ത 'സ്മാര്‍ട്ട് ക്രിയേഷന്‍സ്' എന്ന കമ്പനിക്ക് വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ആണ് കെ ബി പ്രദീപ്. ഇദ്ദേഹത്തെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായി നിയമിച്ചതാണ് വിവാദമായത്. പ്രദീപിന്റെ രാഷ്ട്രീയ പശ്ചാത്തലം പോലും പരിഗണിക്കാതെയാണ് നിയമനമെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

SUNNY JOSEPH
എല്‍നിനോ ഭീഷണി 'ഇരുട്ടിലാക്കുമോ?'; ഡാമുകളില്‍ 21 ശതമാനം വെള്ളം മാത്രം; കാലവര്‍ഷം ചതിക്കുമോ എന്ന ആശങ്കയില്‍ കെഎസ്ഇബി
Summary

the party is unaware of the appointment of the Devaswom Special Pleader; the Devaswom Minister should explain it: Sunny Joseph

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com