പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ച നിലയിൽ

കുടുംബവുമൊത്ത് വൈക്കം നാനാടത്ത് താമസിച്ചു വരികയായിരുന്നു
ഷൈന്‍ ജിത്ത്
ഷൈന്‍ ജിത്ത്
Updated on: 
1 min read

കൊച്ചി: എറണാകുളം മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മരിച്ച നിലയിൽ. സിപിഒ ഷൈൻ ജിത്തിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 45 വയസ്സായിരുന്നു. 

കുടുംബവുമൊത്ത് വൈക്കം നാനാടത്ത് താമസിച്ചു വരികയായിരുന്നു. ഈ മാസം 22 മുതല്‍ മെഡിക്കല്‍ അവധിയിലായിരുന്നു. മെഡിക്കൽ ലീവ് കഴിഞ്ഞ് ഇന്ന് ജോലിക്ക് പ്രവേശിക്കാൻ ഇരിക്കുകയായിരുന്നു. അതിനിടെയാണ് ആത്മഹത്യ. ഭാര്യയും അമ്മയും മകനും വീട്ടിലുണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER