'ഓടുന്ന വണ്ടിയില്‍ നമ്മള്‍ ഓടിയിട്ട് കാര്യമില്ല, കറന്റ് വന്നാലേ സംസാരിക്കാന്‍ പറ്റുകയുള്ളു'; മുഖ്യമന്ത്രിക്ക് 'കട്ട്' പറഞ്ഞ് കറന്റ്

'ഓടുന്ന വണ്ടിയില്‍ കയറിയിട്ട് നമ്മള്‍ ഓടിയിട്ട് കാര്യമില്ല. വണ്ടി നിര്‍ത്തിയാല്‍ അല്ലേ ഇറങ്ങാന്‍ പറ്റുകയുള്ളു. കറന്റ് വന്നാലേ സംസാരിക്കാന്‍ പറ്റുകയുള്ളു, വെറുതെ ടെന്‍ഷന്‍ അടിച്ചതുകൊണ്ടു കാര്യമില്ല'
vd satheesan
മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ കറന്റ് കട്ടായപ്പോള്‍
Edited By:
Updated on
1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍ വേദിയില്‍ സംസാരിക്കുന്നതിനിടെ കറന്റ് കട്ടായി. എന്നാല്‍ കറന്റ് വന്നാലേ സംസാരിക്കാന്‍ പറ്റുകയുള്ളുവെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സംഘാടകര്‍ ടെന്‍ഷന്‍ അടിക്കേണ്ടതില്ലെന്നും പറഞ്ഞു.

കുഞ്ഞാലി മരയ്ക്കാര്‍ കടലില്‍ നടത്തിയ പോരാട്ടം പരാജയപ്പെട്ടെങ്കിലും വീരോചിതമായി ചെറുത്തുനില്‍പ്പായിരുന്നു അദ്ദേഹത്തിന്റെതെന്ന് പറഞ്ഞു തുടങ്ങിയപ്പോഴാണ് കറന്റ് പണി കൊടുത്തത്. കറന്റ് കട്ടായെന്ന് കരുതി സംഘാടകര്‍ ടെന്‍ഷന്‍ അടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ഓടുന്ന വണ്ടിയില്‍ കയറിയിട്ട് നമ്മള്‍ ഓടിയിട്ട് കാര്യമില്ല. വണ്ടി നിര്‍ത്തിയാല്‍ അല്ലേ ഇറങ്ങാന്‍ പറ്റുകയുള്ളു. കറന്റ് വന്നാലേ സംസാരിക്കാന്‍ പറ്റുകയുള്ളു, വെറുതെ ടെന്‍ഷന്‍ അടിച്ചതുകൊണ്ടു കാര്യമില്ല' - വിഡി സതീശന്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് സംസ്ഥാനത്ത് ഇന്ന് രാത്രിയിലും ഭാഗിക വൈദ്യുതി നിയന്ത്രണമെന്ന് കെ.എസ് ഇ ബി അറിയിച്ചു. വൈദ്യുതി ഉപഭോഗം കൂടിയതും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് മതിയായ വൈദ്യുതി ലഭിക്കാത്തതുമാണ് കാരണം. വൈദ്യുതി ലഭ്യതയില്‍ അറുന്നൂറ് മെഗാവാട്ട് വരെ കുറവുണ്ട്. രാത്രി ഏഴിനും പന്ത്രണ്ടിനും ഇടയിലായിരിക്കും നിയന്ത്രണം. കഴിഞ്ഞ രണ്ട് ദിവസമായി രാത്രിയില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്തുടനീളം വൈദ്യുതി ആവശ്യം കുതിച്ചുയരുന്ന സാഹചര്യത്തില്‍ പവര്‍ എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള വൈദ്യുതി ലഭ്യതയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.

vd satheesan
ഇന്നും ഇരുട്ടില്‍ തന്നെ; എസിയുടെ താപനില 25ഡിഗ്രിക്ക് മുകളിലാക്കണം; അലങ്കാരവിളക്കുകള്‍ വേണ്ട; പവര്‍ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി
vd satheesan
കേരളത്തില്‍ കപ്പല്‍ നിര്‍മാണത്തിന് ടാറ്റ ഗ്രൂപ്പ്; തൂഫാനില്‍ കേരളത്തിന് കൈ കൊടുത്ത് തമിഴ്‌നാട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
vd satheesan
അമൃത് ഭാരത് പദ്ധതി: മലപ്പുറത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകൾ ഇനി ലോകോത്തര നിലവാരത്തിൽ; പ്രധാനമന്ത്രി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും
Summary

The power went out while Chief Minister VD Satheesan was speaking on stage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com