ഓടിക്കൊണ്ടിരുന്ന ബൈക്ക് കുത്തി വീഴ്ത്തി കാട്ടുപന്നിയുടെ പരാക്രമം; വീട്ടമ്മയ്ക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന ബൈക്ക് കുത്തി വീഴ്ത്തി കാട്ടുപന്നിയുടെ പരാക്രമം; വീട്ടമ്മയ്ക്ക് പരിക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് ചേലിയയിലാണ് സംഭവം. തുവ്വക്കോട് നടുക്കണ്ടിയിൽ ജാനകിയാണ് (63) പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്. 

ബന്ധുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേയാണ് റോഡിലേക്ക് ഓടിയെത്തിയ പന്നി പരാക്രമം കാട്ടിയത്. ഓടിക്കൊണ്ടിരിക്കുന്ന ബൈക്ക് കുത്തി വീഴ്ത്തിയ പന്നി, റോഡിലേക്ക് വീണ ജാനകിയുടെ ദേഹത്ത് ചവിട്ടുകയായിരുന്നു.

കഴിഞ്ഞ ദിവസം, കോഴിക്കോട് കൂരാച്ചുണ്ടിൽ വീട്ടിൽ കയറിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നിരുന്നു. വനം വകുപ്പിന്റെ
അനുമതിയോടെ നാട്ടുകാരനാണ് വെടിവെച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jinto John
cmrl bribe case
Mathew Kuzhalnadan
Pinarayi Vijayan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com