ഹിജാബ് വിവാദമുണ്ടായ സ്‌കൂളിലെ പിടിഎ പ്രസിഡന്റ് എന്‍ഡിഎ സ്ഥാനാര്‍ഥി

കൊച്ചി കോര്‍പറേഷനിലെ പള്ളുരുത്തി കച്ചേരിപ്പടി ഡിവിഷനില്‍ നിന്ന് പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ മത്സരിക്കും
Joshy Kaithavalappil
ഹിജാബ് വിവാദമുണ്ടായ സ്‌കൂളിലെ പിടിഎ പ്രസിഡന്റ് എന്‍ഡിഎ സ്ഥാനാര്‍ഥി
Updated on
1 min read

കൊച്ചി: ഹിജാബ് ധരിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് വിവാദമുണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി. കൊച്ചി കോര്‍പറേഷനിലെ പള്ളുരുത്തി കച്ചേരിപ്പടി ഡിവിഷനില്‍ നിന്ന് മത്സരിക്കും. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) എറണാകുളം ജില്ല പ്രസിഡന്റാണ് ഇദ്ദേഹം.

Joshy Kaithavalappil
എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ ആറുമാസം കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

എട്ടാംക്ലാസ് വിദ്യാര്‍ഥിനിക്ക് ശിരോവസ്ത്രം വിലക്കുകയും പിന്നീട് അത് വിവാദമായതിനും പിന്നാലെ ജോഷി കൈതവളപ്പില്‍ വിദ്വേഷ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പിടിഎ ഭാരവാഹിയായ ജമീര്‍ പള്ളുരുത്തിയാണ് പരാതി നല്‍കിയത്. ശിരോവസ്ത്ര വിലക്കില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും ജോഷി കൈതവളപ്പിലും നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു.

Joshy Kaithavalappil
ശബരിമല വിശ്വാസ സംരക്ഷണം: വൃശ്ചികം ഒന്നിന് പ്രതിഷേധ ജ്യോതി തെളിക്കാന്‍ കോണ്‍ഗ്രസ്

വിഷയത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ (ഡിഡിഇ) അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഇതിനെതിരെ സ്‌കൂള്‍ കോടതിയില്‍ പോയെങ്കിലും പരാതി കോടതി തള്ളി.

Summary

The PTA President of the school embroiled in the hijab controversy is the NDA candidate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com