പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇനി കേരളത്തിലേക്ക് 2000 മെഗാവാട്ട് ; പുഗലൂർ- മാടക്കത്തറ ലൈൻ ഇന്ന് ‌കമ്മീഷൻ ചെയ്യും

പ്രസരണ നഷ്ടം കുറവായ സാങ്കേതിക വിദ്യ ‘ഹൈ വോൾട്ടേജ് ഡയറക്ട് കറന്റ്‌’ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ ലൈനാണിത്
Published on

തിരുവനന്തപുരം : തമിഴ്നാട്ടിലെ പുഗലൂരിൽനിന്നും മാടക്കത്തറയിലേക്കുള്ള എച്ച്‌വിഡിസി വൈദ്യുതി ലൈനും സ്‌റ്റേഷനും ഇന്ന് കമ്മീഷൻ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ഉദ്ഘാടനംചെയ്യും.  ഗവർണർ ആരിഫ്‌ മുഹമ്മദ്‌ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ സംബന്ധിക്കും. മാടക്കത്തറ പുതിയ സബ്‌സ്‌റ്റേഷനിൽ വൈകിട്ട്‌ 4.30നാണ്‌ ചടങ്ങ്‌.

പ്രസരണ നഷ്ടം കുറവായ സാങ്കേതിക വിദ്യ ‘ഹൈ വോൾട്ടേജ് ഡയറക്ട് കറന്റ്‌’ ( എച്ച്‌വിഡിസി ) ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ ലൈനാണിത്.  ഇതോടെ കേരളത്തിലേക്ക്  2000 മെഗാവാട്ട് വൈദ്യുതി  പ്രവഹിക്കും. പുഗലൂർ–-  മാടക്കത്തറ ലൈനും 2000 മെഗാവാട്ട് സബ്സ്റ്റേഷനും പവർഗ്രിഡ് കോർപറേഷനാണ് നിർമിച്ചത്.

 ഹൈവോൾട്ടേജ് ഡയറക്ട് കറന്റിനെ ആൾട്ടർനേറ്റിങ് കറന്റ്‌ (എസി)ആക്കിമാറ്റി 400 കെവി വഴിയാണ് വിതരണം. 165.7 കിലോമീറ്റർ നീളത്തിലുള്ള ഈ ലൈനിന്റെ  മാടക്കത്തറ പവർസ്റ്റേഷൻമുതൽ വടക്കഞ്ചേരി സ്റ്റേഷൻവരെ 26.5 കിലോമീറ്റർ ഭൂഗർഭകേബിളാണ്‌. മാടക്കത്തറയിൽ എത്തുന്ന വൈദ്യുതി സംസ്ഥാനത്താകെ വിതരണം ചെയ്യുന്നതിനുള്ള പവർഹൈവേ പൂർത്തിയാക്കി.

പ്രഥമ 400 കെ വി  മൾട്ടി സർക്യൂട്ട്‌, മൾട്ടി വോൾട്ടേജ്‌ ട്രാൻസ്‌മിഷൻ ലൈൻ മാടക്കത്തറയിൽ നിന്ന്‌ അരീക്കോട്‌ വരെ കമീഷൻ ചെയ്‌തു. നിലവിലുള്ള മാടക്കത്തറ–--മലാപ്പറമ്പ് 220 കെവി ലൈൻ 400–- 220 കെവി മൾട്ടി  സർക്യൂട്ടാക്കി ഉയർത്തി.  220 കെ വി തൃശൂർ എച്ച്‌വിഡിസി നല്ലളം ലൈനും  കഴിഞ്ഞദിവസം കമീഷൻ ചെയ്‌തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com