വിഎസ് എന്നും നേതാവ്, ഇന്നലെ മുഴുവന്‍ പറയാനായില്ല; കുറിപ്പുമായി പിണറായി

'ത്യാഗ പഥങ്ങള്‍ താണ്ടിയ ജീവിതം. തുല്യപ്പെടുത്താന്‍ മറ്റൊന്നുമില്ല'
V S Achuthanandan and Pinarayi Vijayan
V S Achuthanandan and Pinarayi VijayanTNIE FILE
Updated on
2 min read

തിരുവനന്തപുരം: വി എസുമായി എത്രയേറെ ആഴത്തിലുള്ള ബന്ധമായിരുന്നു തനിക്കുണ്ടായിരുന്നത് എന്നത് പറഞ്ഞറിയിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ അര്‍ത്ഥത്തിലും നേതൃപദവിയില്‍ ആയിരുന്നു എന്നും വിഎസ്. നമുക്കേവര്‍ക്കും ആരാധിക്കാനാവുന്ന നേതൃസ്ഥാനം. വലിയ ചുടുകാട്ടിലെ അനുശോചന സമ്മേളനത്തില്‍ മനസ്സിലുള്ളത് മുഴുവന്‍ പറഞ്ഞു തീര്‍ക്കാനായില്ലെന്നും പിണറായി വിജയന്‍ സമൂഹമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി.

V S Achuthanandan and Pinarayi Vijayan
വിഎസിന്റെ പോരാട്ട ജീവിതവുമായി ലയിച്ചുചേര്‍ന്ന വലിയ ചുടുകാട്; പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ക്കൊപ്പം അന്ത്യവിശ്രമം

എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും വിഎസ് നമുക്ക് എല്ലാവര്‍ക്കും എന്തായിരുന്നു എന്ന് തെളിയിച്ചു. ത്യാഗ പഥങ്ങള്‍ താണ്ടിയ ജീവിതം. തുല്യപ്പെടുത്താന്‍ മറ്റൊന്നുമില്ല. ആ മഹാ ജീവിതത്തിനാണ് തിരശ്ശീല വീണത്. പുന്നപ്ര വയലാറിന്റെ സമര പുളകിതമായ ചരിത്രം സ്പന്ദിക്കുന്ന മണ്ണില്‍, പി കൃഷ്ണപിള്ളയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മഹാരഥന്മാരും അന്തിയുറങ്ങുന്ന മണല്‍ത്തിട്ടയില്‍, വിഎസിന്റെ ശരീരം എരിഞ്ഞടങ്ങുമ്പോള്‍ വിപ്ലവ കേരളത്തിന്റെ ജാജ്വല്യമാനമായ ഒരു അധ്യായത്തിനാണ് അന്ത്യമാവുന്നത്.

ഈ പാര്‍ട്ടിയുടെ സ്വത്താണ് വിഎസ്. ഈ പ്രസ്ഥാനത്തിന്റെ ഹൃദയമാണ് വിഎസ്. സഖാവ് വിഎസ് തെളിച്ച ത്യാഗത്തിന്റെയും സഹനത്തിന്റെയും പാതകളിലൂടെ ഇനിയും മുന്നോട്ടുപോകാന്‍ ഉണ്ട്. ആ പ്രയാണത്തില്‍ ഒരു വഴിവിളക്കായി, ഊര്‍ജ്ജസ്രോതസായി വി എസ് എന്ന പ്രകാശ സ്രോതസ്സ് നമുക്കു മുന്നിലുണ്ട്. തലമുറകളുടെ വിപ്ലവ നായകനേ, വരും തലമുറയുടെ ആവേശ നാളമേ, ലാല്‍സലാം. പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

V S Achuthanandan and Pinarayi Vijayan
'ശ്വാസകോശത്തിന്റെ ഒരു ഭാഗം ഉടന്‍ നീക്കം ചെയ്യും, എന്റെ ശബ്ദം നഷ്ടപ്പെടും മുമ്പ് വിഎസിന് മുദ്രാവാക്യം വിളിക്കാനെത്തിയതാണ്'

പിണറായിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടില്‍ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവര്‍ക്കും എന്തായിരുന്നു എന്ന് തെളിയിച്ചു. ജനകോടികളുടെ ഹൃദയത്തില്‍ നിന്ന് ഉയര്‍ന്ന ലാല്‍സലാം വിളികള്‍ സഖാവ് വിഎസിനെ യാത്രയാക്കി.

സിപിഐഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തുടക്കം സഖാവ് വിഎസ് അടക്കമുള്ള 32 നേതാക്കളുടെ തീരുമാനത്തില്‍ നിന്നായിരുന്നു.

ആ 32 പേരില്‍ അവസാനത്തെ കണ്ണിയാണ് ഇന്ന് എരിഞ്ഞടങ്ങിയത്. സഖാവ് വി എസുമായി എത്രയേറെ ആഴത്തിലുള്ള ബന്ധമായിരുന്നു എന്നത് പറഞ്ഞറിയിക്കാനാവില്ല. എല്ലാ അര്‍ത്ഥത്തിലും നേതൃപദവിയില്‍ ആയിരുന്നു എന്നും വിഎസ്.

നമുക്കേവര്‍ക്കും ആരാധിക്കാനാവുന്ന നേതൃസ്ഥാനം. ത്യാഗ പഥങ്ങള്‍ താണ്ടിയ ജീവിതം. തുല്യപ്പെടുത്താന്‍ മറ്റൊന്നുമില്ല. ആ മഹാ ജീവിതത്തിനാണ് തിരശ്ശീല വീണത്.

പുന്നപ്ര വയലാറിന്റെ സമര പുളകിതമായ ചരിത്രം സ്പന്ദിക്കുന്ന മണ്ണില്‍;സഖാവ് കൃഷ്ണപിള്ളയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മഹാരഥന്മാരും അന്തിയുറങ്ങുന്ന മണല്‍ത്തിട്ടയില്‍; വലിയ ചുടുകാട്ടില്‍ വിഎസിന്റെ ശരീരം എരിഞ്ഞടങ്ങുമ്പോള്‍ വിപ്ലവ കേരളത്തിന്റെ ജാജ്വല്യമാനമായ ഒരു അധ്യായത്തിനാണ് അന്ത്യമാവുന്നത്. സഖാവ് വിഎസ് മരിച്ചിട്ടില്ല. ജീവിക്കുന്നൂ ഞങ്ങളിലൂടെ എന്ന ജനകോടികളുടെ കണ്ഠങ്ങളില്‍ നിന്ന് ഉയരുന്ന മുദ്രാവാക്യമാണ് ശാശ്വതമാകുന്നത്. സഖാവ് വിഎസ് എന്ന കമ്മ്യൂണിസ്റ്റിന് മരണമില്ല. ഈ പാര്‍ട്ടിയുടെ സ്വത്താണ് വിഎസ്. ഈ പ്രസ്ഥാനത്തിന്റെ ഹൃദയമാണ് വിഎസ്.

സഖാവ് വിഎസ് തെളിച്ച ത്യാഗത്തിന്റെയും സഹനത്തിന്റെയും പാതകളിലൂടെ ഇനിയും മുന്നോട്ടുപോകാന്‍ ഉണ്ട്. എല്ലാ സമയക്രമങ്ങളെയും മറികടന്ന് സഖാവിനെ ഒരു നോക്കു കാണാന്‍ തടിച്ചുകൂടിയ ജനാവലിയുടെ ഹൃദയാഭിലാഷങ്ങള്‍ സാര്‍ത്ഥകമാകാന്‍ ഇനിയും ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ആ പ്രയാണത്തില്‍ ഒരു വഴിവിളക്കായി; ഊര്‍ജ്ജസ്രോതസായി വി എസ് എന്ന പ്രകാശ സ്രോതസ്സ് നമുക്കു മുന്നിലുണ്ട്. വലിയ ചുടുകാട്ടിലെ അനുശോചന സമ്മേളനത്തില്‍ മനസ്സിലുള്ളത് മുഴുവന്‍ പറഞ്ഞു തീര്‍ക്കാനായില്ല.

പ്രിയപ്പെട്ട സഖാവേ വിട.

തലമുറകളുടെ വിപ്ലവ നായകനേ;

വരും തലമുറയുടെ ആവേശ നാളമേ;

ലാല്‍സലാം

Summary

Pinarayi Vijayan said that his relationship with VS Achuthanandan cannot be explained by word.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com