

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷികളില്‍ സ്ഥിരീകരിച്ച പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപ്പക്ഷികളെന്ന് വനംമന്ത്രി കെ രാജു. പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസ് മനുഷ്യരിലേക്ക് പകര്‍ന്ന ചരിത്രമില്ല. എന്നാല്‍ ജനിതക മാറ്റം സംഭവിച്ചാല്‍ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കെ രാജു മാധ്യമങ്ങളോട് പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ നാലു പ്രദേശങ്ങളും കോട്ടയത്തെ നീണ്ടൂരുമാണ് രോഗത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍. ഈ പ്രദേശങ്ങളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊല്ലാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് നേതൃത്വം വഹിക്കാന്‍ 19 ദ്രുത പ്രതികരണ സേനയ്ക്ക് രൂപം നല്‍കിയതായി മന്ത്രി പറഞ്ഞു.
നിലവില്‍ ആലപ്പുഴയില്‍ മാത്രം 61,513 പക്ഷികളാണ് ചത്തത്. ഇതില്‍ 37,656 എണ്ണത്തെ രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നശിപ്പിക്കുകയായിരുന്നു. കോട്ടയത്ത് 7729 പക്ഷികളാണ് രോഗത്തിന് ഇരയായത്. പക്ഷികളെ മറവ് ചെയ്യുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രോഗപ്രഭവ കേന്ദ്രങ്ങളില്‍ 400 വീടുകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. നാലുപേര്‍ക്ക് പനി ഉള്ളതായി കണ്ടെത്തി. എന്നാല്‍ ഇതിന് പക്ഷിപ്പനിയുമായി ബന്ധമില്ല. അതിനാല്‍ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates