പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു ; സഹപാഠി കസ്റ്റഡിയില്‍

പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന
നിഥിന മോള്‍ / ടെലിവിഷൻ ചിത്രം
നിഥിന മോള്‍ / ടെലിവിഷൻ ചിത്രം
Updated on
1 min read

കോട്ടയം : കോട്ടയത്ത് കോളേജില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. പാലാ സെന്റ് തോമസ് കോളേജില്‍ വെച്ചാണ് സംഭവം. തലയോലപ്പറമ്പ് സ്വദേശി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോള്‍ (22) ആണ് മരിച്ചത്. 

കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജു ആണ് അക്രമം നടത്തിയത്. പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടി, കോളേജില്‍ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആക്രമിക്കുകയായിരുന്നു. 

ഫുഡ് ടെക്നോളജി വിഭാഗത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ നിഥിന പരീക്ഷ എഴുതാനാണ് കോളേജിൽ എത്തിയത്. സഹപാഠിയായ യുവാവ് നിഥിനയെ പേപ്പർ കട്ടർ കത്തി ഉപയോഗിച്ച് കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നു.

പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com