

കൊച്ചി: പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയിലും കൊച്ചി കോര്‍പ്പറേഷന്റെ പ്രശസ്തമായ സമൃദ്ധി കിച്ചന്‍ ഉടന്‍ തുറക്കും. റോ റോ ജെട്ടിയോട് ചേര്‍ന്നുള്ള കോര്‍പ്പറേഷന്‍ കെട്ടിടത്തിലാണ് കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നല്‍കുന്ന കുടുംബശ്രീ സംരംഭം വരുന്നത്. കെട്ടിടത്തില്‍ അന്തിമ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഫോര്‍ട്ടുകൊച്ചിയിലെ ഏറ്റവും സുന്ദരമായ കടല്‍, കായല്‍ കാഴ്ചകള്‍ ദൃശ്യമാകുന്നയിടമാണ് ഇവിടം. താഴത്തെ നിലയില്‍ എറണാകുളം പരമാര റോഡിലെ സമൃദ്ധി കിച്ചന്‍ വിഭവങ്ങളില്‍ ഏതാണ്ടെല്ലാം തന്നെ വിളമ്പും. മുകള്‍നില ടൂറിസ്റ്റുകള്‍ക്കുള്ള പ്രീമിയം ഹോട്ടലായാണ് വിഭാവനം ചെയ്യുന്നത്.
ആദ്യഘട്ടത്തില്‍ ഊണുമായാണ് തുടക്കം. പരമാര റോഡിലെ സെന്‍ട്രല്‍ കിച്ചനില്‍ നിന്നാണ് പ്രധാന വിഭവങ്ങള്‍ എത്തിക്കുക. ചെറിയ കിച്ചന്‍ മാത്രമേ തുടക്കത്തില്‍ ഇവിടെ ഉണ്ടാകൂ. പരമാര റോഡിലെ സമൃദ്ധി അറ്റ് കൊച്ചിയില്‍ ദിവസം 3000 ഓളം 20 രൂപ ഊണ് വിളമ്പുന്നുണ്ട്. കടവന്ത്ര ജിസിഡിഎയുടെ കാന്റീനിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്. 40 രൂപയാണ് ഊണിന് നിരക്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
