മൃതദേഹം എടുക്കാനെത്തിയ പൊലീസും നാട്ടുകാരും നോക്കി നില്‍ക്കെ യുവതി കായലില്‍ ചാടി മരിച്ചു

പാലത്തിലൂടെ നടന്നെത്തിയ യുവതി ബാഗും ഫയലും താഴെവച്ചു കൈവരിയിൽ കയറി നിന്നു പെട്ടെന്നു താഴേക്ക് ചാടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read


വല്ലാർപാടം: പൊലീസും ഫയർഫോഴ്സും നോക്കിനിൽക്കെ ഗോശ്രീ രണ്ടാം പാലത്തിന്റെ സമാന്തര പാലത്തിൽ നിന്നു വേമ്പനാട് കായലിൽ ചാടി യുവതി ആത്മഹത്യ ചെയ്തു. പള്ളിപ്പുറം വലിയ വീട്ടിൽ നെൽസണിന്റെ മകൾ ബ്രിയോണ മരിയോ (25) ആണ് മരിച്ചത്. 

പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത ഓട്ടോഡ്രൈവർ വിജയന്റെ മൃതദേഹം എടുക്കാൻ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും നിൽക്കുന്നതിനിടയിലാണ് സംഭവം. പാലത്തിലൂടെ നടന്നെത്തിയ യുവതി ബാഗും ഫയലും താഴെവച്ചു കൈവരിയിൽ കയറി നിന്നു പെട്ടെന്നു താഴേക്ക് ചാടി.

ചാടരുതെന്ന് വിളിച്ചു പറഞ്ഞ് പൊലീസും നാട്ടുകാരും ഓടിയെത്താൻ നോക്കിയെങ്കിലും യുവതി കായലിലേക്ക് ചാടി. കായലിൽ വീണ യുവതി പലതവണ മുങ്ങിപ്പൊങ്ങി. ഈ സമയം അതുവഴിയെത്തിയ ബിഎംഎസ് മുളവുകാട് മേഖല സെക്രട്ടറി എഡി അജിത്ത്കുമാർ കായലിൽ ചാടി യുവതിയെ രക്ഷപ്പെടുത്തി. 

കുട്ട വഞ്ചിക്കാരെത്തി ഇരുവരെയും കരയിലെത്തിച്ചു. ആംബുലൻസിൽ ഉടനെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com