രാത്രി സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചു; രാവിലെ, യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്
അനീഷ്
അനീഷ്
Updated on
1 min read

തിരുവനന്തപുരം: യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല പ്ലാമൂട്ടുക്കട എറിച്ചെല്ലൂർ ഊരാളിവിള വീട്ടിൽ അനീഷ് (33) ആണ് മരിച്ചത്.

സുഹൃത്തു വാടകയ്ക്കെടുത്ത വീട് താമസത്തിനായി സജ്ജീകരിക്കുന്നതിനായി അനീഷും മറ്റ് നാല് സുഹൃത്തുക്കളും ഒന്നിച്ചിരുന്നു. വീട് സജ്ജീകരിച്ച ശേഷം ഇവർ സംഘം ചേർന്നു മദ്യപിച്ചു. ഇന്നലെ രാത്രിയാണ് ആഘോഷമുണ്ടായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനു ശേഷം എല്ലാവരും പിരിഞ്ഞു. പിന്നാലെയാണ് അനീഷിനെ ഈ വാടക വീടിന്റെ സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ ഇന്നു കണ്ടെത്തിയത്. അനീഷ് രാത്രിയിൽ വീട്ടിൽ എത്തിയില്ല. ഇന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ പൊഴിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. റാഫേൽ- ലീല ദമ്പതികളുടെ മകനാണ് അനീഷ്.

അനീഷ്
'കരുവന്നൂര്‍ കേസില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും സ്വര്‍ണക്കടത്തില്‍ ഒരു പ്രത്യേക ഓഫീസിനും ബന്ധം'- വെറുതെ വിടില്ലെന്നു മോദി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com