റോഡരികില്‍ വെട്ടിമാറ്റിയ നിലയില്‍ കാല്‍പാദം, മീറ്ററുകള്‍ക്ക് അകലെ റബര്‍തോട്ടത്തില്‍ യുവാവിന്റെ മൃതദേഹം

യുവാവിനെ വെട്ടിക്കൊന്ന ശേഷം കാല്‍പാദം വെട്ടിമാറ്റി റോഡരികില്‍ ഉപേക്ഷിച്ചതാണെന്നാണ് നിഗമനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോട്ടയം: കോട്ടയത്ത് റോഡരികില്‍ വെട്ടിമാറ്റിയ കാല്‍പാദം കണ്ടെത്തി. കങ്ങഴ ഇടയപാറയിലാണ് വെട്ടിമാറ്റിയ നിലയില്‍ യുവാവിന്റെ കാല്‍പാദം കണ്ടെത്തിയത്. ഇതിന് മീറ്ററുകള്‍ക്ക് സമീപം റബര്‍തോട്ടത്തില്‍നിന്ന് മൃതദേഹവും കണ്ടെടുത്തു. 

വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. പത്തനാട് സ്വദേശി മഹേഷ് തമ്പാന്‍ ആണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. 

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ മണിമല പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ജയേഷ്, സച്ചു ചന്ദ്രന്‍ എന്നിവരാണ് കീഴടങ്ങിയത്. ഇവരെ പൊലീസ് ചോദ്യംചെയ്തുവരികയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Thiruvonam Bumper sales in kerala
'A special alliance of Modi, V.D., and the ED'; an attempt to corner Pinarayi and Riyas: M.V. Govindan.
Veena George
SNDP Microfinance Fraud High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com