സ്‌കൂട്ടറില്‍ യാത്ര ചെയ്ത തുണിക്കടയുടമയെ തടഞ്ഞിട്ടു വെട്ടി; യുവതി ഗുരുതരാവസ്ഥയില്‍

കടയടച്ച് മക്കളോടൊപ്പം മടങ്ങുമ്പോഴായിരുന്നു അക്രമം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തൃശൂര്‍: തുണിക്കടയുടമയായ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊടുങ്ങല്ലൂല്‍ ഏറിയാട് വഴിയില്‍ തടഞ്ഞുനിര്‍ത്തി മുന്‍ജീവനക്കാരന്‍ കടയുടമയെ വെട്ടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ആക്രമി രക്ഷപ്പെടുകയായിരുന്നു. 

എറിയാട് സ്വദേശി റിന്‍സിയ്ക്ക് ആണ് പരിക്കേറ്റത്. കൈക്കും തലക്കും മറ്റും പരിക്കേറ്റ റിന്‍സിയെ കൊടുങ്ങല്ലൂര്‍ ചന്തപ്പുര എ.ആര്‍. മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

വ്യാഴായ്ച രാത്രി എട്ടിനാണ് സംഭവം. എറിയാട് കേരള വര്‍മ്മ സ്‌ക്കൂളിന് സമീപമുള്ള വസ്ത്രാലയം അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പെടുന്നനെ അക്രമം നടത്തുകയായിരുന്നു.

അതുവഴി വന്ന ബൈക്ക് യാത്രികര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് അക്രമി സ്ഥലംവിട്ടു. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സമീപവാസിയായ യുവാവാണ് വെട്ടിയതെന്നാണ് സൂചന. ഇയാള്‍ക്കെതിരെ യുവതി നേരത്തേ പരാതി നല്‍കിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Widow Pension Fraud Malappuram
Pinarayi Vijayan
oj janeesh
Rajeev Chandrasekhar, VD Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com