കൊച്ചി മെട്രോയെ ആര്‍ആര്‍ടിഎസുമായി ബന്ധിപ്പിച്ച് തിരൂര്‍ വരെ തീരദേശ റെയില്‍പാതയ്ക്ക് സാധ്യത; കേരളത്തിന് അനുയോജ്യമെന്ന് സുരേഷ് ഗോപി

കൊച്ചി മെട്രോ സര്‍വീസിനെ (kochi metro) ആര്‍ആര്‍ടിഎസുമായി ( റീജണല്‍ റാപ്പിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം) ബന്ധിപ്പിച്ച് തിരൂര്‍ വരെ തീരദേശ റെയില്‍പാതയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
Suresh Gopi
സുരേഷ് ​ഗോപി ( Suresh Gopi)ഫയല്‍
Updated on
1 min read

കൊച്ചി: കൊച്ചി മെട്രോ സര്‍വീസിനെ ആര്‍ആര്‍ടിഎസുമായി ( റീജണല്‍ റാപ്പിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം) ബന്ധിപ്പിച്ച് തിരൂര്‍ വരെ തീരദേശ റെയില്‍പാതയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ( Suresh Gopi). നേരത്തെ ഈ ആശയം മുന്നോട്ടുവെച്ചതാണ്. എന്നാല്‍ മെട്രോ കൊച്ചിയില്‍ ഒതുങ്ങി നില്‍ക്കുന്നതാണെന്ന വാദഗതിയാണുയര്‍ന്നത്. കേരളത്തിന് അനുയോജ്യം മെട്രോ- ആര്‍ആര്‍ടിഎസ് ആണെന്നും അദ്ദേഹം പറഞ്ഞു.

മെട്രോ സര്‍വീസുകള്‍ക്ക് രണ്ടു- മൂന്ന് കിലോമീറ്ററിനുള്ളില്‍ സ്‌റ്റേഷന്‍ നിര്‍ബന്ധമാണ്. ആര്‍ആര്‍ടിഎസില്‍ 12-13 കിലോമീറ്ററില്‍ ഒരു സ്റ്റേഷന്‍ മതി. ഇത് സ്വപ്‌നമല്ല, സാധ്യതയായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.നെടുമ്പാശേരി വരെ കൊച്ചി മെട്രോ വരുമെന്ന് ഉറപ്പാണ്. അത് അങ്കമാലി വരെ നീട്ടി, അങ്കമാലിയില്‍ നിന്ന് ക്രോസ് കട്ട് ചെയ്ത് കൊടുങ്ങല്ലൂര്‍, നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍, പൊന്നാനി വഴി തിരൂരിലെത്തിച്ചേരുകയും ചെയ്യുന്ന ആര്‍ആര്‍ടിഎസ് സര്‍വീസ് തീരദേശത്തിനും ഗുണകരമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

പക്ഷേ സ്ഥലമെടുപ്പ് വേണ്ടി വരും. തീരദേശത്തെ റെയില്‍വേ നെറ്റ് വര്‍ക്കില്‍ ബന്ധിപ്പിക്കുകയും അതുവഴി കൂടുതല്‍ ട്രെയിനുകള്‍ കൊണ്ടുവരാനും ഷൊര്‍ണൂര്‍ റൂട്ടിന്റെ ട്രാഫിക് കുറയ്ക്കാനും കഴിയും. ഈ പാതയ്ക്കായി നേരത്തെ നടപടി തുടങ്ങിയെങ്കിലും നടക്കാതെ പോയി. ഇതുസംബന്ധിച്ച് നേരത്തെ കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും തമ്മില്‍ തിരുവനന്തപുരത്ത് അവലോനം നടത്തിയിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi On Kaipamangalam Accident
Union Minister Suresh Gopi demanded daily progress reports on Malampuzha garden renovation, forming an all-party committee led by C Krishnakumar
Suresh Gopi @PLKD
Suresh Gopi.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com