'നയരേഖ പാര്‍ട്ടി നയങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്നത്, അടിസ്ഥാന നയം ഇടതുമുന്നണിയുടേത്'

നയരേഖയുടെ നടത്തിപ്പില്‍ സുതാര്യത ഉണ്ടാകുമെന്നും ഇടതുപക്ഷ നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നുണ്ടോ എന്ന ചോദ്യമില്ലെന്നും അദ്ദേഹം പ്രതിനിധികളോട് പറഞ്ഞു
There is no policy change in the document ‘A New Way for NavaKerala- pinarayi vijayan
പിണറായി വിജയന്‍
Updated on
1 min read

കൊല്ലം: സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖ പാര്‍ട്ടി നയങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്നതാണെന്നും നയരേഖയിലെ അടിസ്ഥാന നയം ഇടതുമുന്നണിയുടേതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നയരേഖയിലെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നയരേഖയുടെ നടത്തിപ്പില്‍ സുതാര്യത ഉണ്ടാകുമെന്നും ഇടതുപക്ഷ നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നുണ്ടോ എന്ന ചോദ്യമില്ലെന്നും അദ്ദേഹം പ്രതിനിധികളോട് പറഞ്ഞു. 'നവകേരള രേഖയില്‍ നിര്‍ദേശിച്ചിരിക്കുന്ന സെസ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നതില്‍ നിന്ന് വ്യത്യസ്തമാണ്. സംസ്ഥാനം കിഫ്ബി വഴിയാണ് റോഡുകള്‍ നിര്‍മ്മിക്കുന്നത്. കിഫ്ബിക്ക് തുക തിരിച്ചടയ്ക്കാന്‍ സര്‍ക്കാര്‍ നാമമാത്രമായ തുക ടോള്‍ ആയി ഈടാക്കാന്‍ ഉദ്ദേശിക്കുന്നു. കിഫ്ബി നിര്‍മ്മിച്ച ഒരു റോഡിലൂടെ സഞ്ചരിക്കുകയും ആദ്യത്തെ മൂന്ന് കാമറകള്‍ മാത്രം കടന്ന് യാത്ര അവസാനിപ്പിക്കുകയും ചെയ്താല്‍ നിരക്ക് ഈടാക്കില്ല. എന്നാല്‍ യാത്രക്കാരന്‍ റോഡിന്റെ മുഴുവന്‍ ഭാഗവും ഉപയോഗിക്കുകയാണെങ്കില്‍ നാമമാത്രമായ തുക ടോള്‍ ആയി ഈടാക്കും,'' അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല. ഏതൊക്കെ സേവനങ്ങള്‍ക്കാണ് സമ്പന്നരില്‍ നിന്ന് ഫീസ് ഈടാക്കേണ്ടതെന്നും എത്ര പണം ഈടാക്കണമെന്നും പിന്നീട് തീരുമാനിക്കും. ക്ഷേമ പെന്‍ഷനും ലൈഫ് ഭവന പദ്ധതികളും സര്‍ക്കാര്‍ തുടരും. സ്വന്തം വരുമാനത്തിനായി വിഭവങ്ങള്‍ കണ്ടെത്തേണ്ടത് സര്‍ക്കാരാണ്. വരുമാനം കണ്ടെത്തുന്നതില്‍ സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ ബുദ്ധിമുട്ടിലാക്കുന്നു.

വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കാന്‍ വനമേഖലയ്ക്കുള്ളില്‍ അവയ്ക്ക് വെള്ളവും ഭക്ഷണവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. ഇതിനായി തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com