

തിരുവനന്തപുരം: കല്ലമ്പലത്ത് ബന്ധുവീട്ടിൽ കുളിക്കാൻ പോയ 22കാരിക്ക് നേരെ പീഡനശ്രമം. വീട്ടിൽ ആരുമില്ലെന്ന് തിരിച്ചറിഞ്ഞ് എത്തിയ സംഘം കയ്യും കാലും കെട്ടിയിട്ട് യുവതിയെ ഉപ്രദവിക്കുകയായിരുന്നു. കല്ലമ്പലം മുത്താനയിൽ ശനിയാഴ്ച രാവിലെ ഒൻപതരയ്ക്കാണ് സംഭവം.
തൊട്ടടുത്ത കുളമുള്ള ബന്ധുവീട്ടിലാണ് യുവതി എല്ലാദിവസവും കുളിക്കാനും തുണി അലക്കാനുമായി പോകുന്നത്. ബന്ധുവീട്ടിലുള്ളവർ ജോലിക്ക് പോയതിനാൽ അവിടെ ആരുമുണ്ടായില്ല. ഈ സമയത്ത് വീട് തിരക്കി അപരിചിതനായ ഒരാൾ എത്തിയിരുന്നു. ഇയാൾ പോയതിന് ശേഷം നാലുപേർ വീട്ടിലേക്ക് അതിക്രമിച്ചു കയറി.
യുവതിയുടെ കയ്യും കാലും കെട്ടിയ ശേഷം വായിൽ ഷാൾ തിരുകിക്കയറ്റി അക്രമികൾ ഉപ്രദവിക്കുകയായിരുന്നു. ഭിത്തിയിൽ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടപ്പെട്ടമായതോടെ സംഘം ഓടി രക്ഷപ്പെട്ടു. യുവതി മടങ്ങി വരാത്തതിനെ തുടർന്ന് അമ്മ ബന്ധുവീട്ടിലെത്തിയതോടെയാണ് വിവരം അറിയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates