വിവാഹത്തിനെത്തിയ സ്ത്രീയുടെ സ്കൂട്ടറിൽ നിന്ന് ഒന്നേകാൽ ലക്ഷം മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് അറസ്റ്റിൽ

വിവിധ സ്റ്റേഷനുകളിലായി 17 കേസുകളാണ് ഇയാളുടെ പേരിലുള്ളത്
ചിഞ്ചിലം സതീഷ്
ചിഞ്ചിലം സതീഷ്
Updated on
1 min read

തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് പിടിയിൽ. വിവാഹച്ചടങ്ങിനെത്തിയ സ്ത്രീയുടെ സ്കൂട്ടിയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ്   കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തുനിന്ന് ഇയാൾ അറസ്റ്റിലാവുന്നത്.  

കഴിഞ്ഞ 19 നാണ് ആറ്റിങ്ങല്‍ ആലംകോട് സ്വദേശിനിയായ സ്ത്രീയുടെ സ്കൂട്ടിയില്‍നിന്ന് പണം മോഷ്ടിച്ചത്. ഓഡിറ്റോറിയത്തിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് കള്ളത്താക്കോല്‍ ഉപയോഗിച്ച് പണം മോഷ്ടിക്കുകയായിരുന്നു. ഇത് സിസിടിവിയിൽ വ്യക്തമായി പതിഞ്ഞു. യാത്രയ്ക്കായി ഇയാള്‍ ഉപയോഗിച്ച ബൈക്കിന്‍റെ നമ്പര്‍ വ്യാജമായതിനാല്‍ പിടികൂടുക അല്‍പം പ്രയാസമായി. പ്രതിയുടെ കൈവശമുള്ള മൊബൈലില്‍ സിം ഉണ്ടായിരുന്നില്ല. എങ്കിലും ദേശീയപാതയിലുള്‍പ്പടെയുള്ള ഇരുനൂറോളം സിസിടിവികള്‍ പരിശോധിച്ചപ്പോള്‍ കൊല്ലം ഭാഗത്തേക്ക് കടന്നതായി സൂചന ലഭിച്ചു. ഒടുവിലാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍ നിന്ന് പിടികൂടിയത്

വിവിധ സ്റ്റേഷനുകളിലായി 17 കേസുകളാണ് ഇയാളുടെ പേരിലുള്ളത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചാണ് ഇയാൾ മോഷണം നടത്തുന്നത്. മോഷണത്തിനായി ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്ക് ഏറണാകുളത്ത് നിന്ന് മോഷ്ടിച്ചതാണെന്നും പൊലീസ് കണ്ടെത്തി. പാലച്ചിറയില്‍ നിന്ന് മോഷ്ടിച്ച ഒന്നേകാല്‍ ലക്ഷം രൂപയില്‍ 12 500 രൂപ മാത്രമാണ് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KSRTC Refutes Reports of Converting Ordinary Buses to City Fast Services
Minister K Muraleedharan
Air India Express
M A Baby
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com