ബൈക്ക് നിർത്തി ഉടമ സുഹൃത്തുമായി സംസാരിച്ചു നിൽക്കെ, നടന്നു വന്ന കള്ളന്‍ അടിച്ചു മാറ്റി ഓടിച്ചു പോയി!

മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യം പുറത്തുവിട്ട് പൊലീസ്
പൊലീസ് പുറത്തു വിട്ട കള്ളന്‍റെ സിസിടിവി ദൃശ്യം
പൊലീസ് പുറത്തു വിട്ട കള്ളന്‍റെ സിസിടിവി ദൃശ്യംടെലിവിഷന്‍ സ്ക്രീന്‍ ഷോട്ട്
Updated on
1 min read

പാലക്കാട്: പന്നിയങ്കരയിൽ ഉടമയുടെ കൺമുന്നിൽ നിന്നു ബൈക്ക് മോഷ്ടിച്ച് കള്ളൻ. ബൈക്ക് ഉടമയും സുഹൃത്തും പിന്നാലെ ഓടിയെങ്കിലും പിടിക്കാനായില്ല. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മോഷണം നടന്നത്. കിഴക്കഞ്ചേരി പാറക്കുളം വീട്ടിൽ സതീഷ് കുമാറിന്റെ ബൈക്കാണ് മോഷണം പോയത്.

സുഹൃത്തായ വിജയ കുമാറിനെ കാണാനാണ് ആശാരി പണിക്കാരനായ സതീഷ് പന്നിയങ്കരയിൽ എത്തിയത്. വിജയ കുമാറിന്റെ വീടിനു മുന്നിലെ റോഡിൽ ബൈക്ക് നിർത്തി ഇരുവരും ജോലി സംബന്ധിച്ച കാര്യങ്ങൾ സംസാരിച്ചു നിൽക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ സമയത്ത് ഇതുവഴി വന്ന മോഷ്ടാവ് പെട്ടെന്നു ബൈക്കിൽ കയറിയിരുന്നു ഓടിച്ചു പോകുകയായിരുന്നു. ഇരുവരും ബൈക്കിനു പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ വടക്കഞ്ചേരി പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.

പൊലീസ് പുറത്തു വിട്ട കള്ളന്‍റെ സിസിടിവി ദൃശ്യം
കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mammootty, Dulquer Salmaan
clash in bar
Swasika
Kylian Mbappe refuses to shake hands agitated Orlando Gill throws ball at France striker
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com