സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. ജിഎസ്ടി നികുതിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം..ഇടുക്കി ജില്ലാ സമ്മേളനത്തില്‍ വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ബ്രാഹ്മണന്റെ കുട്ടികള്‍ ഉണ്ടാകുന്നത് അഭിമാനമെന്ന് സനാതന ധര്‍മ വക്താക്കള്‍ വിശ്വസിക്കുന്നതായും അത് ബ്രാഹ്മണര്‍ക്ക് ബ്രാഹ്മണ സ്ത്രിയില്‍ ഉണ്ടാകുന്നതിനെപ്പറ്റിയല്ലെന്നും അതിനെപ്പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു. അത് മഹത്തരമാണെന്നും പറയുന്നതാണ് ആര്‍ഷഭാരത സംസ്കാരം. എന്നിട്ട് അതിന് കൊടുക്കുന്ന പേര് സതാനന ധര്‍മം ഗോവിന്ദന് പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നത് ആദ്യ സംഭവമൊന്നുമല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. 2009 മുതല്‍ അമേരിക്ക അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നുണ്ട്. 2012 മുതല്‍ യുഎസ് നാടുകടത്തുന്നവരെ വിലങ്ങണിയിക്കാറുണ്ട്. സ്ത്രീകളെയും കുട്ടികളെയും വിലങ്ങ് ഇട്ടിരുന്നില്ലെന്നും വിദേശകാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞു. രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം..കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. സുമിത്ത് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേര് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകീട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. വെള്ളം തിളപ്പിക്കുന്ന സ്റ്റീമറാണ് പൊട്ടിത്തെറിച്ചത്..കിഫ്ബിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയ തടസം മറികടക്കാനാണ് ടോള്‍ ഏര്‍പ്പെടുത്തുന്നതെന്ന് മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്. ടോള്‍ പിരിക്കുന്നതിലൂടെ കിഫ്ബിയുടെ വായ്പ പൊതുകടം അല്ലാതാകും. കേന്ദ്രത്തിന്റെ തടസ്സത്തെ മറികടക്കാന്‍ ഇതിലൂടെ കഴിയും. കിഫ് ബി റോഡുകളിലെ ടോള്‍ ദേശീയപാതയുടെ നാലിലൊന്ന് നിരക്ക് മാത്രമേ വരുവെന്നും ഐസക് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates